ഫാ. ജേക്കബ് മാവുങ്കല്‍ കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറി

Share News

കോട്ടയം:

കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറിയായും അടിച്ചിറ ആമോസ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജേക്കബ് മാവുങ്കല്‍ ചുമതലയേറ്റു.

11 വര്‍ഷമായി പാലക്കാട് രൂപതയുടെ പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പാലക്കാട് രൂപത ഉപദേശകസമിതി അംഗം, പാലക്കാട് റിലീഫ് ഫോറം വൈസ് പ്രസിഡന്റ്, കെഎസ്എസ്എഫ് ബോര്‍ഡ് അംഗം, സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സ്പന്ദന്റെ സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടി, ജല്ലിപ്പാറ, പുലിയറ ആദിവാസി മേഖലകളില്‍ ഫാ. ജേക്കബ് മാവുങ്കല്‍ പത്തു വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. ചക്കസംസ്‌കരണ വിപണന പ്രക്രിയ നാടിനു പരിചയപ്പെടുത്തിയും വാട്ടര്‍ എയ്ഡ് ജലസുരക്ഷ പദ്ധതി, പൊലിമ കാര്‍ഷികമേള, ജന്‍ശിക്ഷന്‍ സംസ്ഥാന്‍ എന്നിവയിലൂടെയും പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സന്നദ്ധസേവന പ്രസ്ഥാനമാക്കി മാറ്റുന്നതിലും സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ നേടിക്കൊടുക്കുന്നതിലും പങ്കുവഹിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു