
ബോണി കുര്യാക്കോസ് പി.എസ്.സി അംഗമാകും; 32 വര്‍ഷമായി മാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യം
കോട്ടയം: പി.എസ്.സിയിലെ നിലവില്‍ ഒഴിവുള്ള എട്ട് അംഗങ്ങളെ നിയമിക്കുന്നതിനായി മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തവരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബോണി കുര്യാക്കോസും. മലയാള മനോരമയിലെ ചീഫ് സബ് എഡിറ്ററായ ഇദ്ദേഹം 32 വര്‍ഷമായി മാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്.
മാധ്യമരംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന് എം ശിവറാം അവാര്‍ഡ്, ഫാദര്‍ കൊളിംബിയര്‍ അവാര്‍ഡ്, എം. മാധവവാര്യര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ദീപികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം കടപ്ലാമറ്റം സ്വദേശിയാണ്.
ഡോ. എസ്.ശ്രീകുമാര്‍ (സർക്കാർ ജനറല്‍ ആശുപത്രി തിരുവനന്തപുരം), എസ്.വിജയകുമാരന്‍ നായര്‍ (തിരുവനന്തപുരം), എസ്.എ.സെയ്ഫ് (കൊല്ലം), വി.ടി.കെ. അബ്ദുൽ സമ്മദ് (മേപ്പയൂര്‍, കോഴിക്കോട്), ഡോ. സി.കെ.ഷാജിബ് (ഉണ്ണികുളം, കോഴിക്കോട്), ഡോ. സ്റ്റാനി തോമസ് (കോട്ടയം), ഡോ. മിനി സക്കറിയാസ് (കാക്കനാട്, എറണാകുളം) എന്നിവരെയും മന്ത്രിസഭ ശുപാര്‍ശ ചെയ്തിട്ടുണ്ട്.