ബ്ലഡ് കമ്പോണന്റ്‌സ് യൂണിറ്റ് ആരംഭിച്ചു
കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ബ്ലഡ് കമ്പോണന്റ്‌സ് യൂണിറ്റ് (രക്ത ഘടകങ്ങള്‍-പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ മുതലായവ) നല്‍കുന്ന വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പി അയിഷാ പോറ്റി എം എല്‍ എ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍മാന്‍ രാമകൃഷ്ണപിള്ള, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് ആര്‍ രമേശ്, എച്ച് എം സി മെമ്പര്‍മാരായ കോശി കെ ജോണ്‍, ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ആശുപത്രിക്ക് പുറമേ രക്തഘടകങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ലഭിക്കുമെന്നും സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ കെ ആര്‍ സുനില്‍കുമാര്‍ പറഞ്ഞു.