മതേതരത്വം കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ സ്മരണ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും. – വി എം സുധിരൻ

Share News

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയനായ സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെ 103 ആമത് ജന്മദിനം ആണിന്ന്.

സമാനതകളില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേത്.

സ്വാതന്ത്ര്യ സമരത്തിൽ വീറോടെ പങ്കെടുത്ത സാഹസികനായ യുവനേതാവ്, പിൽക്കാലത്ത് കോൺഗ്രസ് നേതൃനിരയിലേക്ക് ഉയരുകയും അതോടൊപ്പം തന്നെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കഠിനാധ്വാനിയായ പോരാട്ടനായകൻ എന്നീ നിലകളിൽ സവിശേഷമായ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

തൃശ്ശൂർ നഗരസഭയിലും കൊച്ചി, തിരു-കൊച്ചി നിയമസഭകളിലും കേരള നിയമസഭയിലും പാർലമെൻറിലെ ഇരുസഭകളിലും അംഗമായി നിസ്തുല സേവനം ചെയ്യാൻ അവസരമുണ്ടായ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം.

സർക്കാറിൻറെ നിയന്ത്രണത്തിൽ ജനപങ്കാളിത്തത്തോടെ നെടുമ്പാശ്ശേരി അന്തർദേശീയ വിമാനത്താവളം സ്ഥാപിച്ചതുൾപ്പെടെ കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ ലീഡറുടെ സംഭാവനകൾ മറക്കാനാവില്ല.

മതേതരത്വം കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ സ്മരണ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും.

പ്രിയപ്പെട്ട ലീഡറുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.

മുൻ കെപിസിസി പ്രെസിഡണ്ട് വി എം സുധിരൻ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു