
മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാം:കെ.മുരളീധരന്‍
കോഴിക്കോട്: മദ്യവിൽപനശാലകള്‍ തുറക്കാമെങ്കില്‍ അരാധനാലയങ്ങളും തുറക്കാമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍.വേണമെങ്കിൽ അരാധനാലയങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുരളീധരന്‍ പറഞ്ഞു.കള്ളുകുടിയന്മാരോട് കാണിക്കുന്ന താല്പര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍ എംപി. എന്നാല്‍ ഇതിനുവേണ്ടി ചെക്കുമായി കലക്ടറേറ്റില്‍ കയറിയിറങ്ങി നടക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.