.മലയാളികളെ വായനയുടെ വിസ്മയലോകത്തേക്ക് കൈ പിടിച്ചു ഉയർത്തിയ പി. എൻ. പണിക്കരുടെ ചരമദിനമാണ് നമ്മൾ വായനാദിനം ആയി ആചരിക്കുന്നത്.
ഇന്ന് വായനാദിനം(ജൂൺ 19).
വായന അതിജീവനത്തിന്റെ ആത്മമന്ത്രം ആണ്. സ്വപ്നം കാണുവാൻ നമ്മളെ പരിശീലിപ്പിക്കുന്നത് ഭാഷയാണ്. നമുക്ക് ഓരോരുത്തർക്കും പങ്ക് വയ്ക്കുവാൻ ഉണ്ടാവുമല്ലോ ഓർമയിൽ ഒരു വായനക്കാലം. ഈ മഹാമാരിയുടെ കാലത്തെയും തരണം ചെയ്യുവാൻ എഴുത്തും വായനയും സാഹിത്യവുമെല്ലാം നമ്മളെ പര്യാപ്തരാക്കി.
എം. മുകുന്ദൻ ഒരിക്കൽ പറഞ്ഞത് ഓർമയിൽ ഉണ്ട് “പുസ്തകങ്ങളുടെ ഗന്ധം പൂക്കളുടെ ഗന്ധ ത്തേക്കാൾ സുന്ദരം” എന്ന്.
മലയാളികളെ വായനയുടെ വിസ്മയലോകത്തേക്ക് കൈ പിടിച്ചു ഉയർത്തിയ പി. എൻ. പണിക്കരുടെ ചരമദിനമാണ് നമ്മൾ വായനാദിനം ആയി ആചരിക്കുന്നത്.
കേരളത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വായനശാലകൾ രൂപീകരിക്കപ്പെട്ടതും അത് പിന്നീട് ഗ്രന്ഥശാലാ സംഘം ആയി വളർന്നതും ചരിത്രത്തിന്റെ ഭാഗം
.അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം.
.പാർവതി പി ചന്ദ്രൻ