
സംഘടനകളുടെ ഔദാര്യത്തിൽ ടിക്കറ്റ് എടുത്ത് നാട്ടിൽഎത്തുന്ന പ്രവാസി ഏഴ് ദിവസത്തേയ്ക്കുള്ള ക്വാറന്റൈൻ ചിലവ് എങ്ങനെ വഹിക്കും?
ജോളി ജോർജ് കാവാലം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,അങ്ങയുടെ ഇന്നത്തെ പത്രസമ്മേളനത്തിലെ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടത്.
ഇനി മുതൽ കേരളത്തിലേക്ക് എത്തുന്നപ്രവാസികളിൽ ഇൻസ്റ്റിട്യുഷണൽ ക്വാറന്റൈനിൽ പോകുന്നവർ അതിനുള്ള മുഴുവൻ ചിലവുകളും വഹിക്കണം എന്ന് അങ്ങ് പ്രസ്താവിച്ചത് കാര്യങ്ങൾ മനസ്സിലാക്കിയിട്ടാണോ? കാശുള്ളവരിൽ നിന്ന് വാങ്ങുന്നതിൽ യാതൊരു കുഴപ്പവുമില്ല. അല്ലാതെ ഇവിടെ ജോലിയും, കൂലിയും, ഇല്ലാതെ ഭക്ഷണവും താമസ സൗകര്യവുമില്ലാത്തെ ഇവിടുത്തെ പ്രവാസി സംഘടനകളുടെ ഔദാര്യത്തിൽ ടിക്കറ്റ് എടുത്ത് നാട്ടിൽഎത്തുന്ന പ്രവാസി ഏഴ് ദിവസത്തേയ്ക്കുള്ള ക്വാറന്റൈൻ ചിലവ് എങ്ങനെ വഹിക്കും?
അങ്ങ് ഇത് പുനർ വിചിന്തിനത്തിന് വിധേയമാകുമെന്ന് വിശ്വസിക്കുന്നു. അല്ലാത്ത പക്ഷം പാവം പ്രവാസികൾക്കുള്ള ഒരു ഇരുട്ടടിയാകും

ഫേസ് ബുക്കിൽ എഴുതിയത്
