
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭിച്ചശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭിച്ചശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആള്‍ക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. ആള്‍ക്കൂട്ടം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതില്‍പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിെന്റ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതിെന്റ അടിസ്ഥാനത്തില്‍ നിയന്ത്രണ വിധേയമായി കേരളത്തിലെ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്ന് മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. ആരാധനാലയങ്ങളില്‍ സാധാരണ നില പുനസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകും. ആള്‍ക്കൂട്ടം രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.