
സ്വകാര്യ ബസ്സുകള്‍ ഞായറാഴ്ച്ച മുതല്‍ സര്‍വീസ് നിര്‍ത്തും
കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഓടിത്തുടങ്ങിയ സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തും. ഞായറാഴ്ച സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണ്. തിങ്കളാഴ്ച മുതല്‍ ബസ്സ് സര്‍വീസ് നടത്തുന്നത് കൂടുതല്‍ സാമ്ബത്തിക നഷ്ടത്തിന് കാരണമാകും.ഇതേത്തുടർന്നാണ് ബസ്സ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന്. വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തിലും നഷ്ടം സഹിച്ച് സര്‍വീസ് നടത്തേണ്ടതില്ലെന്ന അഭിപ്രായമായിരുന്നു.
21 മുതലാണ് ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഏതാനും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.
ആദ്യഘട്ടത്തില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍ പിന്നീട് എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താന്‍ അനുമതി നല്‍കിയതോടെ പഴയ നിരക്കാക്കി. ദിവസേന സര്‍വീസ് നടത്തുന്നതു വഴി ബസുടമകള്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായതെന്ന് ഉടമകള്‍ പറഞ്ഞു.