സ്വർണ വില 35,000 കടന്നു

Share News

സംസ്ഥാനത്ത് സ്വർണ വില35,000 കടന്നു. രണ്ടു ദിവസം കൊണ്ട് പവന് 800 രൂപയാണ് വർധിച്ചത്. ഇന്ന് പവന് 400 രൂപ ഉയർന്ന് 35,120 രൂപയും ഗ്രാമിന് 50 രൂപകൂടി 4,390 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം.

ബുധനാഴ്ച ഒറ്റദിവസംകൊണ്ട് പവന് 400 രൂപ ഉയർന്ന് സ്വർണ വില 34,720 രൂപയായിരുന്നു. ഗ്രാമിന് 30 രൂപകൂടി 4,340 രൂപയായിരുന്നു വില. ജൂൺ ആറു മുതൽ എട്ടു വരെ തുടർച്ചയായ മൂന്ന് ദിവസം ഒരേനിരക്കിലായിരുന്നു സ്വർണവില. പവന് 34,160 രൂപയും ഗ്രാമിന് 4,270 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ ആറു മുതൽ എട്ടു വരെയുള്ള സ്വർണ വില.

രാജ്യാന്തര വിപണിയിലും സ്വർണ വില ഉയർന്നു. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,745.10 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഔണ്‍സിന് 1,715.94 ഡോളര്‍ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു