മദർ തെരേസയുടെ 110-ജന്മവാർഷികം ഇന്ന്.

Share News

കൊല്‍ക്കത്ത: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ 110-0ം ജന്മവാര്‍ഷികം ഇന്ന്‌.

അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി 1910 ഓഗറ്റ്‌ 28ന്‌ മാസിഡോണിയയില്‍ ജനിച്ച ആഗ്നസ്‌ ബൊജസ്ക്യൂ ലൊറേറ്റ കന്യാസ്ത്രീയായി 1ഓാം വയസ്സില്‍ കൊല്‍ക്കത്തയിലെത്തി കനിവിന്റെ ആള്‍രൂപമായ മദര്‍ തെരേസ്‌യായി, ഇന്ത്യയുടെ വിശുദ്ധയായി മാറുകയായിരുന്നു.

നീല ബോഡർ ഉള്ള വെള്ള സാരി ധരിച്ചു 1948 ആഗസ്ററ് 17 നു കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷകണക്കിന് പാവങ്ങളുടെ അഭയവും ആശ്രയവുമേകുന്നു, അനാഥരിലും അഗതികളിലും ദൈവത്തെ കണ്ടു അവർക്കായി ജീവിച്ച മദർ തെരേസ 1951 ൽ ഇന്ത്യൻ പൗരത്വം എടുത്തു.

1997 സെപ്റ്റംബർ 5 നു അന്തരിച്ച അവർ 2003 ൽ വാഴ്ത്തപ്പെടുകയും 2016 ൽ വിശുദ്ധയുമായി പ്രഖ്യാപിക്കപ്പെട്ടു.

Share News