സുരക്ഷിത കവചമൊരുക്കുന്ന മാലാഖമാർക്കു നന്ദി

Share News


രോഗാതുരമായശരീരത്തിൽ, പ്രതിക്ഷ നശിക്കുന്ന മനസ്സുകളിൽ ആശ്വാസത്തിന്റെ വർണം വിതറുന്ന മാലാഖമാരാണ് നഴ്സുമാർ. ലോകമാകെ കോവിഡ് ഭീതിയിൽ മരവിച്ചു നിൽക്കുമ്പോൾ എല്ലാ രാജ്യങ്ങളിലും കരുതലിന്റെ കൈവിളക്കായി മലയാളി നഴ്‌സുമാരാണ് മുന്നിൽ. കേരളത്തിൽ അവർ ചെയ്യുന്ന ത്യാഗനിർഭരമായ കരുത്തലിനു സമാനതകളില്ല.
സ്വകാര്യമേഖലയിൽ പലയിടത്തും അർഹതപ്പെട്ട വേതനമോ ജോലി സുരക്ഷയോ ലഭിക്കുന്നില്ല. ആ വേദനയിലും അവർ കാവലാളാകുകയാണ് ഓരോ ജീവനും. മഹാദുരന്തത്തിൽ നമുക്കു സുരക്ഷിത കവചമൊരുക്കുന്ന മാലാഖമാർക്കു നന്ദി.
ചേർത്തുപിടിക്കാം.
ആ സമർപ്പിത ഹൃദയങ്ങളെ.
മന്ത്രി കെ കെ ശൈലജ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു