ഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം. മുഖ്യമന്ത്രിക്ക് കർദിനാൾ ആലഞ്ചേരിയുടെ കത്ത്.

Share News

തിരുവനന്തപുരം. ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ജോർജ് അലംചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.
ലോക്‌ഡൌൺ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങളുടെ മാനസിക സംഘർഷം വർദ്ധിക്കും. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. എല്ലാ മതങ്ങൾക്കും ക്രൈസ്തവ സഭകൾക്കുമായി പൊതുവിൽ നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ നിർദേശങ്ങൾക്ക് വിധേയമായി കർമ്മങ്ങൾ നടത്തുന്നതിനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും കത്തിൽ പറയുന്നു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുവേണ്ടിയുള്ള കത്തിൽ വിവിധ എപ്പിസ്കോപ്പൽ സഭകളുടെ അധ്യക്ഷന്മാരുടെ പേരുകളും ഉണ്ട്. വിവിധ സഭകളുടെ പൊതുവേദിയായ ഇന്റർചുര്ച് കൗണ്സിലിന്റെ ചെയർമാനും കർദിനാൾ മാർ ജോർജ് ആലഞ്ചേരിആണ്. വിവിധ സഭകളിലെ വിശ്വാസികളുടെ ആഗ്രഹമാണ് ഈ കത്തിലൂടെ അദ്ദേഹം അറിയിച്ചത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു