മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

Share News

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള മാധ്യമം പ്രവര്‍ത്തകരെ ദിവ്യബലിയില്‍ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച രാവിലെ സാന്താ മാര്‍ത്ത ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് സ്ത്രീ പുരുഷന്മാരായ ആഗോള മാധ്യമ പ്രവര്‍ത്തകരെ സമര്‍പ്പിച്ച് പാപ്പ പ്രാര്‍ത്ഥിച്ചത്. എത്രയോ സ്ത്രീപുരുഷന്മാരാണ് ലോകത്ത് മാധ്യമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നതെന്നും ഈ കൊറോണക്കാലത്തെ മാധ്യമ പ്രവര്‍ത്തനം ഏറെ ശ്രമകരവും അപകടകരവുമാണെന്നും പാപ്പ പറഞ്ഞു.

ലോകജനതയെ വിവരസാങ്കേതികതകൊണ്ട് നിറയ്ക്കുകയും, അവര്‍ക്കായി വാര്‍ത്തകള്‍ മെനഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ അവ സത്യസന്ധമായി കൈമാറുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ദിവ്യബലിക്ക് ആമുഖമായി ആഹ്വാനം ചെയ്തു. നിയോഗം #PrayTogether എന്ന ഹാഷ് ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “മാധ്യമപ്രവര്‍ത്തകരായ സ്ത്രീപുരുഷന്മാര്‍ക്കു വേണ്ടി #ഒരുമിച്ച്പ്രാര്‍ത്ഥിക്കാം. മഹാമാരിയ്ക്കിടെ അവര്‍ അക്ഷീണം ഒത്തിരി അദ്ധ്വാനിക്കുന്നുണ്ട്. സത്യം ആശയ വിനിമയം ചെയ്യുവാനുള്ള ഉത്തരവാദിത്വത്തില്‍ ദൈവം അവരെ സഹായിക്കട്ടെ!”- ഇപ്രകാരമായിരിന്നു പാപ്പയുടെ ട്വീറ്റ്. ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ ഇതേ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു