കന്യാസ്ത്രീകൾക്ക് നീതിവേണ്ടേ ?
തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്നു വനിതകൾ ചേർന്ന് യുട്യൂബറെ കൈകാര്യം ചെയ്യേണ്ടിവന്ന സംഭവം സാംസ്കാരിക കേരളത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നതാണ്. മാതൃത്വത്തെയും സ്ത്രീത്വത്തെയും സമൂഹമാധ്യമങ്ങളിലൂടെ ഇത്ര നീചമായി ആക്ഷേപിച്ച ഒരു സാമൂഹ്യവിരുദ്ധനെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് തങ്ങൾക്ക് ഇത്തരമൊരു കടുംകൈ ചെയ്യേണ്ടിവന്നത് എന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. നിയമവാഴ്ച നിലനിൽക്കുന്ന ഒരു സംസ്ഥാനം ഇത്തരമൊരു ദുരവസ്ഥയിലേക്ക് എത്തപ്പെട്ടത് അതീവ ദുഃഖകരവും അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതുമാണ്. സംഭവത്തിനു പിന്നാലെ ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും അഭിനന്ദിക്കാൻ […]
Read More