മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം ആദ്യ സംരഭങ്ങൾക്കുള്ള വായ്പാ അനുമതിപത്ര വിതരണം ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 28, 2020) നിർവ്വഹിക്കും.

Share News

100 സംരംഭങ്ങൾക്കുള്ള വായ്പയാണ് 100 ദിന പരിപാടിയില്‍ അനുവദിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും കെ.ഫ്.സി മുഖാന്തരം 250 സംരംഭങ്ങൾക്കുള്ള വായ്പകൾ തന്നെ ഈ ഘട്ടത്തിൽ വിതരണം ചെയ്യാൻ പോവുകയാണ് സർക്കാർ. അതിനു പുറമേ, കെ.എഫ്.സിയുടെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ടവർക്കു നൽകുന്ന പ്രത്യേക വായ്പകളും ഈ പരിപാടിയിയില്‍ വിതരണം ചെയ്യുന്നതായിരിക്കും. കോവിഡിൻ്റെ പശ്ചാത്തലത്തില്‍ പല മേഖലകളിൽ ജോലി നഷ്ടമായവർക്കും, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവർക്കും വേണ്ടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ട […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് – 27 09 2020

Share News

3391 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 56,709 ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, […]

Share News
Read More

സി.എഫ്.തോമസിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News

മുതിർന്ന കേരള കോൺഗ്രസ് നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്.തോമസിന് ആദരാഞ്ജലികൾ. പെരുമാറ്റത്തിലെ സൗമ്യത അടയാളമാക്കിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ നിയമസഭയിലെത്തിച്ചത്. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പിയെന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനാണ് . കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം. ഉമ്മൻ ചാണ്ടി ചങ്ങനാശ്ശേരി എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന സി.എഫ്. തോമസിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നു.സംശുദ്ധവ്യക്തിത്വത്തിന്റെ പ്രതീകമായിരുന്നു സി.എഫ്.തോമസ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി […]

Share News
Read More

ക്രൈസ്തവ സന്യാസിനിമാരും സ്ത്രീത്വത്തിൽ അഭിമാനിക്കുന്നവരാണ്.

Share News

സിനിമാ മേഖലയിലുള്ളചില സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വീഡിയോയും കമൻ്റുകളും ഇട്ട ഒരു വ്യക്തിയെ ഏതാനും ചില സ്ത്രീകൾ കൂടി ചോദ്യം ചെയ്യുകയും കയ്യേറ്റം നടത്തുകയും ദേഹത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും സ്ഥാനം പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ധാരാളം വ്യക്തികൾ ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്യുന്നു. ഈ വേളയിൽ കേരളസമൂഹത്തിൽ നാല്പത്തിനായിരത്തിലേറെ വരുന്ന സന്യസ്തരായ ഞങ്ങൾക്ക് ഈ പൊതുസമൂഹത്തോട് ചിലത് പറയാനുണ്ട്. ഏകദേശം […]

Share News
Read More

ഇറ്റലിയിലെ സ്പോലേട്ടോ കത്ത്രീഡലിൽ നിന്ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പ് കവർച്ച ചെയ്യപ്പെട്ടു…

Share News

പോളണ്ടിലെ ക്രാകോ രൂപത ഇറ്റലിയിലെ സ്പോലെട്ടോ മെത്രാപ്പോലീത്ത റെനതോ ബോക്കാർഡോക്ക് 2016 ൽ സമ്മാനിച്ച സ്വർണകവജത്തോട് കൂടിയ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ രക്തത്തിന്റെ തിരുശേഷിപ്പാണ് കഴിഞ്ഞ ദിവസം കവർച്ച ചെയ്യപ്പെട്ടത്… പോലീസ് വന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.

Share News
Read More

വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണനടപടികളുടെ ചുമതല വഹിക്കുന്ന കർദിനാൾ ആഞ്ചലോ ബച്ചു രാജിവച്ചു.

Share News

വിശുദ്ധരുടെ നാമകരണ നടപടികളുടെ കോൺഗ്രിഗേഷന്റെയും കർദിനാൾ പദവിയിൽ നിന്നും ഉള്ള ചുമതലകളിൽ നിന്നും ആർച്ച്ബിഷപ്പ് അഞ്ചാലോ ബച്ചുവിന്റെ രാജി അപേക്ഷ മാർപാപ്പ സ്വീകരിച്ചു. വത്തിക്കാന്റെ അഭ്യന്തര ചുമതല വഹിക്കുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന കോൺഗ്രിഗേഷന്റെ പകരക്കാരിൽ രണ്ടാമനായി ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിൽ ലണ്ടനിലെ മന്ദിരത്തിന്റെ ക്രയവിക്രയമായും, സാമ്പത്തിക നടപടികളുടെ ഭാഗമായും ആരോപണ വിധേയനായത് കൊണ്ടാണ് ഈ രാജി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 10ന് അസ്സീസിയിൽ വച്ച് നിശ്ചയിച്ചിരുന്ന വാഴ്‌. കാർളോ അക്വിറ്റസിന്റെ നാമകരണ […]

Share News
Read More

പുതിയ തൊഴിൽനിയമ കോഡുകൾ: ഒരു അവലോകനം

Share News

തൊഴിലാളി ദുർബലനാകുമോ? ഇന്ത്യയിൽ 1923 മുതൽ ഉണ്ടാക്കപ്പെട്ട അസംഖ്യം തൊഴിൽനിയമങ്ങളെ ക്രോഡീകരിച്ച് നാല് സംഹിതകൾ അഥവാ കോഡുകൾ ആക്കി പരിഷ്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി സ്വാഗതാർഹമാണ്. കേരളത്തിന്റെ ലേബർ കമ്മീഷണറായിരിക്കെ തൊഴിൽ നിയമബാഹുല്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിൽ കണ്ട ഒരു വ്യക്തി എന്നനിലയ്ക്ക് ഇതു വളരെ സ്വാഗതാർഹം ആണ് എന്ന് പറയാതെവയ്യ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപുണ്ടാക്കിയ ട്രേഡ് യൂണിയൻ ആക്ട്, ഇൻഡസ്ട്രിയൽ  റിലേഷൻസ് ആക്ട് എന്നിവ  ഉൾപ്പടെ മൂന്ന് ആക്ടുകൾ ക്രോഡീകരിച്ച് തയാറാക്കിയതാണ് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് […]

Share News
Read More

ഭൂമി തരം മാറ്റാം എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.

Share News

ഫീസ് അടച്ചും അടക്കാതെയും ഭൂമി തരം മാറ്റുന്നതിന് സഹായിക്കാമെന്ന വാഗ്ദാനവുമായി ബാനറുകളും പോസ്റ്ററുകളും വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനായി സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നുമുണ്ട്. വ്യാജ പ്രചാരണത്തിൽ ആരും കുടുങ്ങരുത്. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാവും. സർക്കാരിൻറെ അധീനതയിൽ റവന്യൂ ഓഫീസുകളിൽ സൂക്ഷിക്കുന്ന രേഖയാണ് ബിടിആർ. ഇതിൽ മാറ്റം വരുത്തുന്നതിന് സ്വകാര്യ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ല. നിലമായി കിടക്കുന്ന ഭൂമി തരം മാറ്റം വരുത്തുന്നത് കേരള നെൽവയൽ തണ്ണീർത്തട നിയമത്തിൻ്റേയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. ആർഡിഒ , താലൂക്ക്, വില്ലേജ് ഓഫീസുകളിലെ […]

Share News
Read More

സി.എഫ് -രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തി. -മുഖ്യമന്ത്രി

Share News

കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി.എഫ് തോമസിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു. പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് അദ്ദേഹം വലിയ കൽപ്പിച്ചു. കുറച്ചു കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച് പൊതുപ്രവർത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തി. നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള […]

Share News
Read More