ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചാര്‍ട്ടേഡ് എണ്ണ കപ്പലില്‍ തീപിടിത്തം. കുവൈത്തിലെ മിന അല്‍ അഹ് മന്ദിയില്‍നിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്കുളള യാത്രയ്ക്കിടെയാണ് എണ്ണക്കപ്പലില്‍ അപകടം ഉണ്ടായത്.വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ന്യൂ ഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവിക കപ്പലുകളും വിമാനവും വിന്യസിച്ചതായി ശ്രീലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജ്പക്‌സെ പറഞ്ഞു. […]
Read Moreപാലാരിവട്ടം പാലം അടിയന്തരമായി പുതുക്കി പണിയണം: അനുമതി ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍
തിരുവനന്തപുരം: പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേരളത്തിന്റെ പുതിയ അപേക്ഷ. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയാൽ പരമാവധി 20 വർഷം മാത്രമേ പാലത്തിന് ആയുസ് ഉണ്ടാകുകയുള്ളവെന്നും പാലം പുതുക്കി പണിതാൽ 100 വർഷം വരെ നിലനിൽക്കുമെന്നും അപേക്ഷയിൽ സർക്കാർ വ്യക്തമാക്കുന്നു. അടിയന്തരമായി പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കണം. അല്ലെങ്കിൽ കൊച്ചിയിലെ ഗതാഗതം സ്തംഭിക്കും. സെപ്റ്റംബറിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കുമെന്നും സർക്കാർ അപേക്ഷയിൽ ബോധിപ്പിച്ചു.ബല പരിശോധന നടത്തിയതു കൊണ്ടു മാത്രം […]
Read Moreമയക്കുമരുന്ന് ഇടപാട് അന്വേഷിക്കണം:മുല്ലപ്പള്ളി
*കോടിയേരിയുടെത് പരസ്യകുറ്റസമ്മതം സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു മുല്ലപ്പള്ളി. പെരിയ ഇരട്ടക്കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന കുറ്റസമ്മതമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്.പെരിയ […]
Read Moreഎല്ലാവർക്കും വേണ്ടിയുള്ള ആരോഗ്യ ടിപ്പുകൾ
A. വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കേണ്ട രണ്ട് കാര്യങ്ങൾ:(1) നിങ്ങളുടെ രക്തസമ്മർദ്ദം(2) നിങ്ങളുടെ രക്തത്തിലെ പഞ്ചസാര B. ഏറ്റവും കുറക്കേണ്ട മൂന്ന് കാര്യങ്ങൾ :(1) ഉപ്പ്(2) പഞ്ചസാര(3) അന്നജം (കാർബോഹൈഡ്രേറ്റ്സ്) C. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ:(1) പച്ചിലകൾ(2) പച്ചക്കറികൾ(3) പഴങ്ങൾ(4) പരിപ്പ് D. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:(1) നിങ്ങളുടെ പ്രായം(2) നിങ്ങളുടെ ഭൂതകാലം(3) നിങ്ങളുടെ പക E. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:(1) യഥാർത്ഥ സുഹൃത്തുക്കൾ(2) സ്നേഹമുള്ള കുടുംബം(3) പോസിറ്റീവ് ചിന്തകൾ F. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:(1) ഉപവസിക്കുക(2) […]
Read Moreടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡിയായി നിയമിച്ചു
തിരുവനന്തപുരം : ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം. റോഡ് സേഫ്റ്റി കമ്മീഷണറായ എന്‍ ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയത്. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്ബോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, […]
Read Moreഉയരുന്ന ആശങ്ക: 24 മണിക്കൂറിനിടെ രാജ്യത്ത് 83,883 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനവാണിത്. ഇതേസമയത്തിനിടെ 1,043 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 38,53,407 ആയി. മരണ സംഖ്യ 67,376 ആയി ഉയര്‍ന്നു. നിലവില്‍ 8,15,538 പേരാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 29,70,493 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More”ഇനി എവിടെയും വണ്ടി നിര്‍ത്തും”: അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുമായി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം:കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, യാത്രക്കാരെ ആകര്‍ഷിക്കാനും പുതിയ പദ്ധതികളുമായി കെഎസ്‌ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളിൽ മാത്രമല്ലാത്തെ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തും. പുതിയ പരിഷ്‌കാരം വരുന്നതോടെ എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറാം. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിച്ചാകണമെന്ന് എം ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി.ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് […]
Read Moreആഗോള കോവിഡ് ബാധിതരുടെ എണ്ണം 2.61 കോടി കടന്നു
ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 61 ലക്ഷം കടന്നു. 867,294 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 18,441,453 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 6,290,737 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 189,964 പേര്‍ ഇതുവരെ അമേരിക്കയില്‍ […]
Read More