ദന്തിസ്റ്റുകൾക്ക് ആജീവനാന്ത നേട്ടം പുരസ്‌കാരത്തിന് അപേക്ഷിക്കാം.
കേരള ദന്തൽ കൗൺസിൽ ഏർപ്പെടുത്തിയ 2020ലെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരത്തിന് ദന്തിസ്റ്റുകൾക്ക് അപേക്ഷിക്കാം. 60 വയസിനു മുകളിലുള്ളതും ദന്താരോഗ്യം, ശാസ്ത്ര വിദ്യാഭ്യാസം, സാമൂഹിക സാംസ്‌കാരികം എന്നീ മേഖലകളിൽ പ്രവർത്തിച്ച കേരള ദന്തൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ദന്ത ഡോക്ടർമാരായിരിക്കണം. വ്യക്തികൾക്ക് നേരിട്ടും സംഘടനകൾക്കും മറ്റ് വ്യക്തികൾക്കും നാമനിർദേശം ചെയ്തും അപേക്ഷ സമർപ്പിക്കാം. അപേക്ഷ നവംബർ 20നകം ലഭിക്കണം. ലോക ദന്തിസ്റ്റ് ദിനമായ ഡിസംബർ 24ന് പുരസ്‌കാരം പ്രഖ്യാപിക്കും. വിശദവിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
Read Moreസ്ത്രീ സുരക്ഷ: 13 ലക്ഷം പേർ പ്രതിരോധ പരിശീലനം പൂർത്തിയാക്കി.
സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലനപദ്ധതിയിൽ സ്ത്രീകളും പെൺകുട്ടികളുമുൾപ്പെടെ 13 ലക്ഷം പേർ പരിശീലനം നേടി. 201920ൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 18,055 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇസ്രയേലി കമാൻഡോകൾ പരിശീലിക്കുന്ന ഏറ്റവും അപകടകരമായ പ്രതിരോധകലയായ ക്രാവ് മാഗ അടിസ്ഥാനമാക്കിയാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ്ചലനാക്കാനുമുളള പരിശീലനമാണ് ഇതിൽ നൽകുന്നത്.സ്ത്രീകൾക്കും കുട്ടികൾക്കും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ ഇതിലൂടെ പ്രതിരോധിക്കാനാവും. തിരഞ്ഞെടുക്കപ്പെട്ട വനിതാ […]
Read Moreഅജപാലകർക്കായി ഈ കൊറോണക്കാലത്ത് ഒരു ഉണർത്തുപാട്ട്!
നിസ്സഹായരും പരിഭ്രാന്തരുമായ ജനക്കൂട്ടത്തിൻ്റെ മേൽ മനസ്സലിവുണ്ടായ ഈശോയേ, കേരളസഭയിലെ എല്ലാ വൈദികരെയും സ്നേഹത്തിലും വിശ്വാസത്തിലും പ്രത്യാശയിലും ആഴപ്പെടുത്തി കാലികമായ അജപാലന ശുശ്രൂഷ ഞങ്ങൾക്കു സംലഭ്യമാക്കണമേ! Lyrics: Fr. Joy Chencheril MCBSMusic & Singing: Fr. Grimbald LenthaparambilOrchestration: Deltus ThekkealumkalVisualisation: Fr. Antony Komaranchath OCDConcept: Fr. Joshy Mayyattil
Read Moreസംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 07 10 2020
ചികിത്സയിലുള്ളവര്‍ 92,161 ഇതുവരെ രോഗമുക്തി നേടിയവര്‍ 1,60,253 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന) ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം […]
Read Moreബാറുകള്‍ തുറക്കുവാനുള്ള നീക്കം; ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്
ബാറുകള്‍ അടിയന്തിരമായി തുറന്നു കൊടുക്കുവാനുള്ള നീക്കം അബ്കാരി പ്രീണനമാണെന്നും സമീപഭാവിയില്‍ നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫണ്ട് സ്വരൂപണം ലക്ഷ്യംവച്ചാണിതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കേരള മദ്യവിരുദ്ധവിശാലസഖ്യം നേതൃയോഗം കോട്ടയത്ത് ടെംമ്പറന്‍സ് കമ്മീഷന്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ആരാധനാലയങ്ങളോടും, വിദ്യാഭ്യാസസ്ഥാപനങ്ങളോടുമില്ലാത്ത കൂറ് എന്തിനാണ് സര്‍ക്കാര്‍ മദ്യസ്ഥാപനങ്ങളോട് കാണിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ തന്നെ രോഗവ്യാപനത്തിന് മുഖ്യകാരണമായേക്കാവുന്ന മദ്യസ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കുന്നത് ‘എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണ്’. […]
Read Moreസിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്ക്.
കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ നടന് ടോവിനോ തോമസിന് പരിക്ക്. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസംമുമ്പാണ് താരത്തിന് പരിക്കേറ്റത്. ഇത് ഭേദമായെങ്കിലും പിന്നീട് വയറില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികരക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ടോവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Read Moreരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 67 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഈ സമയത്ത് 986 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 67,57,132 ആയി ഉയര്‍ന്നു. ഇതില്‍ 9,07,883 പേര്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നു. 57,44,694 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,04,555 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ […]
Read Moreകന്യാസ്ത്രീകൾളെ അധിക്ഷേപിച്ചു: സാമുവല്‍ കൂടലിനെതിരെ കേസ്.
കോട്ടയം : കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അധിക്ഷേപിച്ച പത്തനംതിട്ട സ്വദേശി സാമുവല്‍ കൂടലിനെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സാമുവല്‍ കൂടലിനെതിരെ ചങ്ങനാശ്ശേരി സ്വദേശി ജോസ് മാത്യു ഓലിക്കല്‍ ചങ്ങനാശ്ശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ കന്യാസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും കന്യാസ്ത്രീകളെയും വൈദികരെയും ഇയാള്‍ അധിക്ഷേപിച്ചെന്നാണ് […]
Read More