വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്‍റെ കാ​ലാ​വ​ധി പ്ര​ഖ്യാ​പി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് കാ​ലാ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 20 വ​ര്‍​ഷ​വും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 15 വ​ര്‍​ഷ​വും പ​ര​മാ​വ​ധി കാ​ലാ​വ​ധി​യാ​ണ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ബ​ജ​റ്റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന വെ​ഹി​ക്കി​ള്‍ സ്‌​ക്രാ​പ്പിം​ഗ് പോ​ളി​സി​യും അ​വ​ത​രി​പ്പി​ച്ചു. പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തൊ​ഴി​യു​ന്ന​തോ​ടെ വാ​ഹ​നം മൂ​ല​മു​ള്ള മ​ലി​നീ​ക​ര​ണം കു​റ​യു​ക​യും ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Share News
Read More

”ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തെ പി​ടി​ച്ചു നി​ര്‍​ത്തി”: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ളും നേ​ട്ട​ങ്ങ​ളും എണ്ണി എണ്ണി പറഞ്ഞ്‌ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റ​വ​ത​ര​ണം. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തെ പി​ടി​ച്ചു നി​ര്‍​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് സ​മ്ബ​ദ് വ്യ​വ​സ്ഥ നേ​രി​ട്ട​ത് മു​ന്‍​പെ​ങ്ങു​മി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ്. ഇ​തി​ല്‍​നി​ന്ന് ക​ര​ക​യ​റാ​ന്‍ ആ​ത്മ നി​ര്‍​ഭ​ര്‍ ഭാ​ര​ത് സ​ഹാ​യി​ച്ചു. ജി​ഡി​പി​യു​ടെ 13 ശ​ത​മാ​നം ചെ​ല​വി​ട്ട് മൂ​ന്ന് ആ​ത്മ​നി​ര്‍​ഭ​ര്‍ പാ​ക്കേ​ജു​ക​ളാണ് അ​വ​ത​രി​പ്പി​ച്ചതെന്നും ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് യോ​ജ​ന പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് സ​ഹാ​യ​മാ​യ​താ​യും ധ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Share News
Read More

ഉമ്മൻ ചാണ്ടി എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കി​ല്ല: താ​രീ​ഖ് അ​ന്‍​വ​ര്‍

Share News

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി മു​തി​ര്‍​ന്ന നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം എ​വി​ടെ മ​ത്സ​രി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍​വ​ര്‍. ഉ​മ്മ​ന്‍ ചാ​ണ്ടി നേ​മ​ത്ത് മ​ത്സ​രി​ക്ക​ണോ എ​ന്ന​തി​ല്‍ എ​ഐ​സി​സി​യി​ല്‍ ച​ര്‍​ച്ച​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍​നി​ന്നും താ​ന്‍ എ​ങ്ങോ​ട്ടും ഇ​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പുതുപ്പള്ളിയില്‍നിന്ന് ആജീവനാന്തം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ”മണ്ഡലം […]

Share News
Read More

കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ രാജ്യം, ‘മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന് ധനമന്ത്രി

Share News

ന്യൂഡൽഹി: 2021-22 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്. സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ബജറ്റിൽ എന്ത് മാജിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ കാഴ്ച വെയ്ക്കാൻ പോകുന്നത് എന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ‘മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റ് എന്നാണ് ധനമന്ത്രി നൽകുന്ന വിശേഷണം. സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത […]

Share News
Read More