ഇന്ന് മൈത്രിയുടെ ഇരുപത്തഞ്ചാം ജന്മദിനം. കേരളത്തിൽ ആത്മഹത്യാ പ്രതിരോധ രംഗത്ത് പൂർണമായും ജനകീയ പങ്കാളിത്തത്തോടെ ഉള്ള ആദ്യത്തെ സംരംഭമാണ് മൈത്രി.

Share News

ഇന്ന് മൈത്രിയുടെ ഇരുപത്തഞ്ചാം ജന്മദിനം.

കേരളത്തിൽ ആത്മഹത്യാ പ്രതിരോധ രംഗത്ത് പൂർണമായും ജനകീയ പങ്കാളിത്തത്തോടെ ഉള്ള ആദ്യത്തെ സംരംഭമാണ് മൈത്രി.

25 വര്ഷം കേരളത്തിൽ ഒരു സന്നദ്ധസംഘടന ഏതെങ്കിലും ഒരു രാഷ്ട്രീയ,മത ചായ്‌വില്ലാതെ, ഒരു ഗോഡ്ഫാദറില്ലാതെ നിലനില്കുമെന്നു തെളിയിക്കുന്നു.

ആത്മഹത്യ ചിന്തയോടെ ഏകദേശം അഞ്ചോളം പേരാണ് ഒരു ദിവസം മൈത്രിയുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടിട്ടുള്ളത്. അതായതു ഇരുപത്തഞ്ചു വർഷത്തിൽ ഒരു ദിവസം പോലും അടച്ചിടാതെ മൈത്രി കേട്ട് ആശ്വാസം നൽകിയത് കുറഞ്ഞത് 45,000 മനുഷ്യർക്കാണ് .

ഈ സേവനം ഉപകാരപ്പെട്ടവർ തീർച്ചയായും ഉണ്ടാകും. അത്‍ എത്ര ചെറിയ എണ്ണമാണെങ്കിലും മനുഷ്യജീവന്റെ വിലയറിയാവുന്നവർക് അത് പകരംവക്കാൻ പറ്റാത്തവിധം വളരെ മികവുള്ളതാണ്. അദൃശ്യനായി, സ്വയം വെളിപ്പെടുത്താതെ മറ്റൊരാളുടെ വേദന കേട്ട് ആശ്വാസമേകിയ എല്ലാ മൈത്രി ഹെൽപ്‌ലൈൻ വോളന്റീർസിനും അഭിന്ദനങ്ങൾ.

1995-ഇൽ ഈ മനോഹര ആശയം പ്രവർത്തികമാക്കിയ രാജഗിരിയിലെ ജോസ് അലക്സചനും പി ഓ ജോർജ് സാറിനും മെഡിക്കൽ ട്രസ്റ്റിലെ ഡോ. സി ജെ ജോൺ സാറിനും കേരളക്കരയുടെ പേരിൽ നന്ദി .

മൈത്രി ഇനിയും മറ്റൊരാൾക്കായി ചെവി തുറന്നുവച്ചു , മനസ്സിന്റെ തോണിയിൽ പ്രതീക്ഷയോടെ യാത്ര തുടരട്ടെ.

ലിറ്റോ പാലത്തിങ്കൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു