ദേശീയപാത മാടവന സിഗ്നൽ : അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും- കെഎൽസിഎ

Share News

മാടവന : ആഴ്ചകളായി പ്രവർത്തിക്കാതെ കിടക്കുന്ന മാടവന ജംഗ്ഷനിലെ ദേശീയപാത സിഗ്നൽ അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ സമരപരിപാടികൾ ദേശീയപാത അധികാരികളുടെ ഓഫീസിലേക്ക് വ്യാപിപ്പിക്കുമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്.

സിഗ്നൽ പ്രവർത്തിക്കാത്തത് മൂലം അപകടങ്ങൾ പതിവാകുന്ന മാടവന ജംഗ്ഷനിൽ കെഎൽസിഎ തൈക്കൂടം മേഖല സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോൾ പിരിക്കുന്നതിനും, നിർമ്മിത ബുദ്ധി ക്യാമറയിലൂടെ കുറ്റം ചെയ്യാത്തവർക്കുപോലും പിഴഈടക്കുന്നതിനും കാണിക്കുന്ന ഉത്സാഹം കടമകൾ നിർവഹിക്കുന്നതിന് കാണിക്കുന്നില്ല.

സിഗ്നലുകൾ പ്രവർത്തിക്കാത്തത് മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുക്കണം എന്നും പ്രതിഷേധയോഗത്തിൽ കെഎൽസിഎ ആവശ്യപ്പെട്ടു. കെഎൽസിഎ മേഖല പ്രസിഡൻറ് ഐ.എം ആന്റണി അദ്ധ്യക്ഷ വഹിച്ചു.

യോഗത്തിൽ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയി പാളയത്തിൽ, സംസ്ഥാന ഫോറം കൺവിനർ വിൻസ് പെരിഞ്ചേരി, തീര ദേശഫോറം കൺവിനർ അഡ്വ ജിജോ കെ.എസ്, ഷാജി കാട്ടിത്തറ, N T ജോസ്, ജോജോ മനയത്ത്, അഡ്വ. ഡയാന ഡേവിഡ് ജിജോ, എം എക്സ് ജോസഫ്, സുനിൽ ഞാറുക്കാട്ട്, സോണി സെബാസ്റ്യൻ, കെസിവൈഎം സെക്രടറി ജോമോൻ, ജോസ് കൊച്ചുപറമ്പിൽ, ആന്റണി കന്നിപ്പറമ്പിൽ, ടോമി മൂത്തേരിൽ എന്നിവർ സംസാരിച്ചു.

Share News