![](https://nammudenaadu.com/wp-content/uploads/2023/07/image_750x_64b90c7b0ed5d.jpg)
മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി അപമാനിച്ചപ്പോൾ അവഹേളിക്കപ്പെട്ടത് ഇന്ത്യ: പ്രോ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: വിശ്വാസാചരങ്ങളുടെ പേരു പറഞ്ഞ് മണിപ്പൂരിൽ രണ്ട് യുവതികളെ കലാപകാരികൾ വിവസ്ത്രരാക്കി തെരുവിലൂടെ വലിച്ചിഴച്ച് അപമാനിച്ച സംഭവം ഭാരതത്തിന്റെ സത്പേരിന് തീരാക്കളങ്കമായെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ്.
![](https://nammudenaadu.com/wp-content/uploads/2023/07/gt45-1.jpg)
ഇത്തരം അക്രമങ്ങൾ മനുഷ്യമനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. മനുഷ്യരെ ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശീലനം സാർവത്രികമായി ലഭിക്കണം.
വൈകൃത മനസ്സുള്ള ആൾക്കൂട്ടങ്ങളെ കർശനമായ നിയമനടപടികളിലൂടെ നേരിടുവാൻ സർക്കാർ സന്നദ്ധമാകണം.
മണിപ്പൂരിൽ അരങ്ങേറിയതുപോലുള്ള ഹീനതയ്ക്കെതിരെ സാമൂഹ്യ മനസ്സാക്ഷിയെ ഉണർത്തുവാൻ മത-രാഷ്ട്രിയ നേതൃത്വങ്ങൾ ശക്തമായ പ്രതികരണത്തിനു തയ്യാറാകണം.
പ്രതിഷേധ സമ്മേളങ്ങളും നടത്തണമെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭ്യർത്ഥിച്ചു.
![](https://nammudenaadu.com/wp-content/uploads/2023/01/pro-life-handwritten-white-background-pro-life-178119471-1-1.jpg)
![](https://nammudenaadu.com/wp-content/uploads/2023/07/0313338e-5c5f-4701-98bf-c59a4823e3bc.jpg)