
കർഷകരെ ബലികൊടുത്തല്ല കാട്ടുമൃഗങ്ങളെ രക്ഷിക്കേണ്ടത്.
പച്ചപ്പ് കാത്ത് മണ്ണു വീണ്ടെടുക്കാം
കൃഷിയെ സംസ്കാരമാക്കാം, കർഷകരെ സംരക്ഷിക്കാം-via
വന്യ ജീവികളെ ദ്രോഹിക്കരുത് എന്നതിൽ തർക്കമില്ല; പക്ഷെ, വന്യ ജീവിശല്യം കണ്ടില്ലെന്ന് നടിക്കാനുമാവില്ല. ഇവിടെയാണ് സർക്കാർ ഇടപെടലിന്റെ ആവശ്യം ഉയരുന്നത്. ജീവൽപ്രധാനമായ ഇത്തരം വിഷയം കഴിഞ്ഞ ലോക്സഭാ സമ്മേളന കാലത്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ നേരിൽ കണ്ടു ചർച്ച ചെയ്തിരുന്നു.
കേരളത്തിലെ വന്യ ജീവി അക്രമം മൂലം കർഷകർ കൊല്ലപ്പെട്ടതും മലയോര പ്രദേശങ്ങളിലെ കൃഷിനാശവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയുമുണ്ടായി.
കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യ ജീവികളെ ശക്തമായി നേരിടാൻ കർഷകർക്ക് തോക്ക് ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള അടിയന്തര നിർദ്ദേശം സംസ്ഥാനങ്ങളിലെ വനം വകുപ്പ് മേധാവികൾക്ക് നൽകുമെന്ന് മന്ത്രി ജാവഡേക്കർ ഉറപ്പു നൽകിയ കാര്യം ഇവിടെ സ്മരിക്കട്ടെ. കർഷകരെ സംബന്ധിച്ച് തെല്ലൊരു ആശ്വാസമാണ് തോക്ക് നൽകുന്നത്.
പക്ഷെ ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.വന്യ ജീവി അക്രമം നടക്കുന്ന പ്രദേശങ്ങളിലെല്ലാം തോക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും വനംവകുപ്പും വൈകാതെ അടിയന്തര നടപടികൾ സ്വീകരിക്കണം. ഇത് കർഷകർ നേരിടുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരം മാത്രമാണ്.

