
വിദ്യാർത്ഥികൾക്ക് കെ സി വൈ എം ടെലിവിഷൻ വിതരണം ചെയ്തു.
പാലയൂർ:
പാലയൂർ: വിദ്യാർത്ഥികൾക്ക് പഠനം നടത്തുവാൻ കെ സി വൈ എം പാലയൂർ ടെലിവിഷൻ വിതരണം ചെയ്തു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ അർഹരായ 3 വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ നൽകിയത്.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ആർച്ച് പ്രിസ്റ്റ് ഫാ.വർഗീസ് കരിപ്പേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടിനു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.
അസി.വികാരി ഫാ.അനുചാലിൽ സന്നിഹിതനായിരുന്നു.പ്രധാന അധ്യാപിക ഇ.എ സീന, പി.ടി.എ പ്രസിഡന്റ് ഹിമവാൻ ബേബി ജോൺ, മുൻ പ്രധാന അധ്യാപകൻ കെ.പി പോളി, ഫൊറൊന സെക്രട്ടറി റൊണാൾഡ് ആന്റണി, വനിതാ വിഭാഗം പ്രസിഡന്റ് രശ്മി ജോസ് എന്നിവർ പ്രസംഗിച്ചു. ബിരിയാണി ചലഞ്ച് പരിപാടിയിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ടെലിവിഷൻ വിതരണം നടത്തിയത്.