എം.കെ. അബ്രാഹം സാറിന് ആദരാജ്ഞലികൾ:
തേവര എസ്.എച്ച് കോളേജിലെ അദ്ധ്യാപകനും ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനുമായിരുന്ന എം.കെ. അബ്രാഹം സർ അന്തരിച്ച വിവരം അദ്ദേഹത്തിൻെറ വിദ്യാർത്ഥിയായിരുന്ന മുൻ മന്ത്രിപ്രൊ കെ വിതോമസ് ദുഃഖത്തോടെ അറിയിച്ചു .
സാറിന് 87 വയസ്സായിരുന്നു.പ്രീ – യൂണിവേഴ്‌സിറ്റിക്കു വേണ്ടി കോളേജിൽ എത്തിച്ചേർന്ന 1962 മുതൽ തുടക്കം കുറിച്ചതാണ് എബ്രാഹം സാറുമായുള്ള ആത്മബന്ധം.ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഹോക്കി എന്നിവയിൽ ഉന്നത നിലവാരമുള്ള താരങ്ങളെ നാടിനു നല്കിയിട്ടുള്ള തേവര എസ്.എച്ചിൻ്റെ സംഭാവനയ്ക്കു പുറകിൽ എബ്രാഹം സാറിൻ്റെ അക്ഷീണ പ്രയത്നമുണ്ടായിരുന്നു.എന്നും രാവിലെ 8 മുതൽ വൈകിട്ട് 7 വരെ കോളേജിൻ്റെ കളിസ്ഥലങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.അഭിമാനർഹമായ സ്മരണകളിൽ നിറഞ്ഞു നില്ക്കുന്ന അബ്രാഹം സാറിൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. -ഫേസ്ബുക്കിൽ പ്രൊ .തോമസ് എഴുതി .