
കർഷകൻ ഒന്നിച്ചാൽ പാർട്ടികളുടെയും, സർക്കാരുകളുടെയും, നിലനിൽപ്പ് അപകടത്തിലാകും
കേരളത്തിൽ ധാരാളം കർഷക സംഘടനകൾ വന്നു പോയി , ചിലത് ഒരു കാലത്ത് തരംഗമായി പിന്നീട് മങ്ങി പോയി .
ഇതിനു കാരണങ്ങൾ പലതാണ്,പ്രധാനമായും കർഷകനെ ഒന്നിക്കാൻ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കില്ലാ, കാരണം കർഷകൻ ഒന്നിച്ചാൽ പാർട്ടികളുടെയും, സർക്കാരുകളുടെയും, നിലനിൽപ്പ് അപകടത്തിലാകും എന്നതാണ് പ്രധാന കാരണം,,,,,
കർഷകർ അനേകം സംഘടനകൾ ഉണ്ടാക്കി പ്രതിക്ഷേധിച്ചതുകൊണ്ട് സംസ്ഥാനത്തെ തുച്ഛ ശതമാനം കുടിയേറ്റ കർഷകനെ രക്ഷിക്കാൻ ആരും വരില്ലാ ,,,,,
,പകരം നമ്മുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങണം. ത്രിതലപഞ്ചായത്ത് മുതൽ നിയമസഭ, പാർലമെന്റ് എന്നിങ്ങനെയുള്ള നമ്മുടെ നിയമനിർമ്മാണ സഭകളിൽ കർഷകന്റെ ശബ്ദം മുഴങ്ങണം.
ആളുടെ രാഷ്ട്രീയം ഏതുമാകട്ടെ, ഏതു മുന്നണിയായാലും കൃഷിക്കാരന്റെ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പരിഹാരം കാണാൻ ഏതറ്റം വരെയും പോകുന്ന നമ്മളിൽ ഒരുവനായിരിക്കണം
നമ്മുടെ ,,,,വോട്ട്,,,,,, അവിടെ രാഷ്ട്രീയ ,മത ചിന്തകൾ പാടില്ലാ. ഇന്ന് കുടിയേറ്റ പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ത്രിതല പഞ്ചായത്ത് മെമ്പർമാർ പോലും സ്വന്തം നാട്ടിൽ നടക്കുന്ന കർഷക വേട്ട കണ്ടില്ലാ എന്നു നടിക്കുന്നവരാണ് 99% പേരും ആ അവസ്ഥക്കു മാറ്റം വരണം. പ്രധാനമായും വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നമ്മുടെ ആളുകളെ ഏതു രാഷ്ട്രീയ പാർട്ടിയായാലും കൂടുതലായി മത്സരിപ്പിച്ചു വിജയിപ്പിക്കുക.
മലയോര പഞ്ചായത്തുകളിൽ നമ്മുടെ ആളുകളെ വിജയിപ്പിച്ചാൽ പിന്നെ നമ്മൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും
.വിവിധ കക്ഷികളിൽ നിന്നും ജയിച്ചു വരുന്ന നമ്മുടെ പ്രതിനിധികളെ ഭാവിയിൽ ഒരു കുടക്കീഴിലാക്കി ഒരു 20 / 20 മോഡൽ നമ്മുക്ക് അനായാസം നടപ്പിൽ വരുത്താൻ സാധിക്കും ഷിനോയി അടയ്ക്കാപാറ