
രോഗവ്യാപനം തീവ്രമാകുന്നു; 791 പേര്‍ക്ക് കൂടി കോവിഡ്, 532 പേര്‍ക്ക് സമ്പര്‍ക്കം വഴി
532 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു
കേരളത്തിൽ 791 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 246 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 115 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 87 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 47 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, കാസർഗോഡ്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 32 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 25 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 9 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 135 പേർ വിദേശത്ത് നിന്നും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 133 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 32 പേരുടെ വീതവും, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 9 പേരുടെ വീതവും, കണ്ണുർ , കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 8 പേരുടെ വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 6 പേരുടെയും, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 4 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
വീട്/ആശുപത്രി നിരീക്ഷണം
• സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 178481പേർനിരീക്ഷണത്തിലാണ് .
• ഇവരിൽ172357പേർവീട്/ഇൻസ്റ്റിറ്റിയൂഷണൽക്വാറന്റൈൻ,6124പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സാമ്പിൾ പരിശോധന
• ഇതുവരെ 275900വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ,റിപീറ്റ് സാമ്പിൾ, ഓഗ്മെന്റെഡ് ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതിൽ7610സാമ്പിളുകളുടെ പരിശോധനാഫലംവരാനുണ്ട്.
• ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽനിന്ന്88903സാമ്പിളുകൾ ശേഖരിച്ചതിൽ84454സാമ്പിളുകൾ നെഗറ്റീവ് ആയി.
• ഐ സി എം ആർ എറണാകുളം,തൃശൂർ,പാലക്കാട് എന്നീ ജില്ലകളിൽ നടത്തിയ സീറോ സർവയിലൻസിന്റെ ഭാഗമായി 1193 സാമ്പിളുകൾ പരിശോധിച്ചതിൽ 4 എണ്ണം ഐ ജി ജി പോസിറ്റീവ് ആയി . ഇത് മുൻപ് അണുബാധ ഉണ്ടായതിന്റെ സൂചകമാണ് .