ഒരു വശത്ത് അനുജിത്ത് എന്ന യുവാവിന്റെ അകാലനിര്യാണത്തില്‍ ഹൃദയം നുറുങ്ങുന്ന വേദന. മറുവശത്ത് അനുജിത്തിന്റെ അവയവങ്ങള്‍ 8 പേര്‍ക്ക് പുതിയൊരു ജീവിതം നല്കിയതിലുള്ള അഭിമാനം.

Share News

അനുജിത്തിന്റെ മാതാപിതാക്കള്‍ കൊല്ലം എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തില്‍ ശശിധരന്‍ പിള്ളയ്ക്കും വിജയകുമാരിക്കും ഭാര്യ പ്രിന്‍സിക്കും മകന്‍ എഡ്വിനും കേരളത്തിന്റെ കൂപ്പുകൈ.

നിങ്ങളുടെ തീവ്രദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

നിങ്ങളുടെ തീരുമാനത്തില്‍ അഭിമാനിക്കുന്നു

.പത്തുവര്‍ഷം മുമ്പ് ഐടിഐ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അനുജിത്ത് തന്റെ ചുവന്ന ബാഗ് എടുത്തുവീശി കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിനെ വലിയൊരു അപകടത്തില്‍ നിന്നു രക്ഷിച്ചിരുന്നു. ആ ട്രെയിനില്‍ ഉണ്ടായിരുന്ന ആയിരത്തോളം പേര്‍ അനുജിത്തിനോടു കടപ്പെട്ടിരിക്കുന്നു.

അവരുടെ കൂടെ ഇതാ അനുജിത്തിന്റെ അവയവങ്ങളിലൂടെ ജീവിക്കുന്ന എട്ടുപേര്‍ കൂടി. മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് ഇതു യാഥാര്‍ത്ഥ്യമായത്.

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അനുജിത്ത്.സ്വയം എരിഞ്ഞുതീരുന്ന മെഴുകുതിരി പോലെ മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകിത്തീര്‍ന്ന ഒരു ജീവിതം!

പ്രിയപ്പെട്ട അനുജിത്ത്, താങ്കള്‍ എക്കാലവും കേരളത്തിന്റെ കൊച്ചനുജനാണ്!!

Oommen Chandy

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു