എറണാകുളം ജില്ലയിൽ 59 പേർക്ക് കോവിഡ്

Share News

എറണാകുളം  ജില്ലയിൽ ശനിയാഴ്ച  59    പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

ശനിയാഴ്ച   32 പേർ രോഗ മുക്തി നേടി. ഇതിൽ  29  പേർ എറണാകുളം  ജില്ലക്കാരും  3  പേർ മറ്റ് ജില്ലക്കാരുമാണ് .

•      ശനിയാഴ്ച 645 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 900 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  11096  ആണ്. ഇതിൽ 9200 പേർ വീടുകളിലും, 192 പേർ കോവിഡ് കെയർ സെന്ററുകളിലും 1704 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•      ശനിയാഴ്ച 120 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

•       വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന്  76  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 886  ആണ്.

•      ശനിയാഴ്ച ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 618 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 891 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി   882  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•       ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1571 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

•       ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഡോക്ടർമാർ ,നഴ്സ്മാർ മറ്റ് ജീവനക്കാർക്കും, വോളന്റീർമാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച്     പരിശീലനം നടത്തി.

•      ശനിയാഴ്ച 468 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ  162 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       വാർഡ് തലങ്ങളിൽ 4231 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 322 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 13 ചരക്കു ലോറികളിലെ 15 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 10 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

Share News