ഐ.സി.എ.ഐ:ഇടക്കാല-അവസാന പരീക്ഷകൾ സംയോജിപ്പിച്ച് നടത്തും

Share News

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇടക്കാല പരീക്ഷയും അവസാന പരീക്ഷ റദ്ദാക്കി .

ജൂണിലെ പരീക്ഷ ഡിസംബറിലെ അവസാന പരീക്ഷയുമായി സംയോജിപ്പിച്ച് നടത്തും.വിദ്യാർത്ഥികളുടെയും ബന്ധപ്പെട്ടവരുടേയും സുരക്ഷ കണക്കിലെടുത്താണ് നടപടി. നേരത്തെ സെപ്റ്റംബർ 1 മുതൽ 10വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോൾ റദ്ദാക്കിയത്.

ഡിസംബർ 2020ലെ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് കിട്ടേണ്ട ഫീസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും മാറ്റങ്ങൾ ഉണ്ടാവില്ലെന്നും കൂടാതെ നിലവിൽ അവർക്കുള്ള ക്രെഡിറ്റ്സ് ഈ പരീക്ഷയിൽ കൂട്ടിച്ചേർക്കുകയും ചെയ്യുമെന്ന് സി.എം.എ സെക്രട്ടറി കൗശിക് ബാനർജി അറിയിച്ചു.

സംയോജിപ്പിച്ച പരീക്ഷയുടെ ടൈംടേബിളും വിശദ വിവരങ്ങളും ഇന്സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ പ്രത്യേകമായി പ്രസിദ്ധീകരിക്കും. മറ്റ് മാറ്റങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ജൂൺ 2020ൽ നടത്താനിരുന്ന പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജൂണിലേയ്ക്ക് അപേക്ഷ സമർപ്പിച്ചത്തിൽ ഗ്രൂപ്പ് ചേർത്ത്, മാറ്റം വരുത്തിയ ഫീസ് അടച്ച് ഡിസംബറിലേയ്ക്ക് അപേക്ഷിക്കേണ്ടവർക്ക് അങ്ങനെ ചെയ്യാം.

ജൂൺ സെഷനിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും ഡിസംബർ സെഷനിൽ പുതിയ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്നും സി.എം.എ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും https://icmai.in/icmai/contact_info_examination.php. വെബ്സൈറ്റ് സന്ദർശിക്കുക.

Share News