പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച്- ചെല്ലാനത്തേക്ക് ആദ്യഘട്ടം ചാക്കുകളെത്തിച്ചു
കടൽ ഭിത്തി തകർത്ത് തീരം വിഴുങ്ങുന്ന തിരമാലകൾക്ക് മണൽ ചാക്കുകൾ കൊണ്ട് പ്രതിരോധം തീർക്കാൻ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ആവിഷ്കരിച്ച പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് പദ്ധതി വഴി ആദ്യഘട്ടമായി സമാഹരിച്ച 10000 ചാക്കുകൾ ചെല്ലാനത്തെത്തിച്ചു.
പ്ലാസ്റ്റിക്ക് ചാക്കുകളുമായി പോകുന്ന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ദുരിതബാധിതരായ ജനങ്ങൾക്ക് അടിയന്തിര സഹായങ്ങൾ എത്തിക്കുന്ന സഹൃദയയുടെ പ്രവർത്തനശൈലി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
സഹൃദയ അങ്കണത്തിൽ സംഘടിപ്പിച്ച ഫ്ലാഗ് ഓഫ് കർമത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊച്ചി, ആലപ്പുഴ രുപതാ സാമൂഹ്യപ്രവർത്തനവിഭാഗങ്ങൾ വഴി ചെല്ലാനം ഗ്രാമത്തിലെത്തിക്കുന്ന അമ്പതിനായിരത്തോളം ചാക്കുകളിൽ മണൽ നിറച്ച് കടൽഭിത്തി ഇല്ലാത്തയിടങ്ങളിൽ പ്രതിരോധം തീർക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.