
രാജമല ദുരന്തം: മൂന്ന് മൃതുദേഹങ്ങൾ കൂടി കണ്ടെടുത്തു
മൂന്നാര്‍:മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 52 ആയി. സമീപത്തെ പുഴയില്‍നിന്നാണ് ഒരു മൃതദേഹം കിട്ടിയത്. ഇനിയും നിരവധി പേരെ കണ്ടെടുക്കാനുണ്ടെന്നാണ് കരുതുന്നത്.
പ്രദേശത്ത് മഴ മാറിനില്‍ക്കുന്നതിനാല്‍ കുടുതല്‍ വേഗത്തില്‍ തെരച്ചില്‍ നടത്താന്‍ കഴിയുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെയാണ് തെരച്ചില്‍ ദുഷ്കരമാക്കുന്നത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം.
പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചില്‍. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ മാറിയാണ് ഇന്നലെ പല മൃതദേഹങ്ങളും കണ്ടെത്തിയത്.