24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 66,999 കോവിഡ് കേസുകൾ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 942 പേര് മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതില്‍ 6,53,622 എണ്ണം സജീവ കേസുകളാണ്. 16,95,982 പേര് രോഗമുക്തി നേടി. 47,033 പേര്‍ക്കാണ് കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവന് നഷ്ടമായതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 12 വരെ 2,68,45,688സാമ്ബിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ബുധനാഴ്ച മാത്രം 8,30,391 സാമ്ബിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍.