
വിഷമിക്കണ്ട കുഞ്ഞേ; മാലാഖമാർ ഒരിക്കലും വരാൻ വൈകില്ല. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്നു വിളിക്കുന്നത്…
വ്യാകുലകാലത്തെ മാലാഖമാർ*

സണ്ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക്കുകയാണ്.
“”ഏബ്രഹാം, പുത്രൻ ഇസഹാക്കിനെ ഒരു കല്ലോടു ചേർത്തുവച്ചു. എന്നിട്ടു കണ്ണു പൂട്ടാൻ ആവശ്യപ്പെട്ടു. ഉള്ളിലെ നിലവിളിയടക്കി കൊടുവാളുയർത്തി പുത്രന്റെ ശിരസിലേക്ക് ആഞ്ഞുവീശി.
.. പെട്ടെന്നു മാലാഖ പ്രത്യക്ഷപ്പെട്ട് പാടില്ല എന്നറിയിച്ചു. പകരം ആട്ടിൻകുട്ടിയെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു.
”കേട്ടിരുന്ന ആറു വയസുകാരി ക്ലാസിലിരുന്നു വിതുന്പിക്കരയുകയാണ്. അധ്യാപിക അവളുടെ തോളത്തു തട്ടി സ്നേഹത്തോടെ, കരച്ചിലിന്റെ കാരണം തിരക്കി.
കരച്ചിൽ നിർത്താതെ അവൾ ടീച്ചറോട്:
ടീച്ചറേ, മാലാഖ എങ്ങാനും ഇച്ചിരി വൈകിയിരുന്നെങ്കിൽ…!
ടീച്ചർ പറഞ്ഞു:

വിഷമിക്കണ്ട കുഞ്ഞേ; മാലാഖമാർ ഒരിക്കലും വരാൻ വൈകില്ല. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്നു വിളിക്കുന്നത്..
.മാലാഖമാർ ഒരിക്കലും വൈകാറില്ല.അപരന്റെ ജീവിതസംഘർഷങ്ങളിൽ ഉചിതസമയത്തു മാലാഖസമാനമായ സാന്ത്വന സാന്നിധ്യങ്ങളാകുന്നവർ ഏതു കാലത്തിന്റെയും അനുഗ്രഹങ്ങളാണ്. സ്വാർഥതയുടെ മതിലുകൾ ഭേദിച്ച്, സ്വാതന്ത്ര്യവും പരസ്നേഹവും സമന്വയിപ്പിച്ച്, നിശബ്ദം നമുക്കിടയിലുള്ള ചില ജീവിതങ്ങൾ, കോവിഡ് 19ന്റെ വ്യാകുലകാലത്തു പ്രതീക്ഷയുടെ വെട്ടങ്ങളാകുന്നു.
കൊച്ചുകാര്യങ്ങൾ ചെയ്തു വലിയ കാര്യങ്ങൾ അടയാളപ്പെടുത്തിയതിലൂടെയാണ് അവർ നമ്മുടെ ചങ്കിൽ ഇടം നേടിയത്.
ഇല്ലായ്മകളിലും പ്രത്യാശയുടെ ഭാഷ പങ്കുവയ്ക്കുന്ന അവരെ നോക്കി പ്രതീക്ഷകളുടെ സ്വാതന്ത്ര്യദിനപ്പുലരിയിൽ നമുക്കൊന്ന് ആദരവോടെ പുഞ്ചിരിച്ചാലോ…?
സിജോ പൈനാടത്ത്
വിശദമായി വായിക്കാം: സൺഡേ ദീപികഓഗ.15, 2020https://m.deepika.com/article/news-detail/2015
