
ഇന്ത്യയിലെ ആദ്യ സമ്പൂർണ വെര്‍ച്വല്‍ ചിത്രവുമായി പൃഥ്വിരാജ്
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമ്പൂർണ വെര്‍ച്വല്‍ ചിത്രവുമായി മലയാളത്തിന്റെ പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് ഈക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമായിരിക്കുമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷണം.
നവാഗതനായ ഗോകുല്‍രാജ് ഭാസ്കറിന്റേതാണ് രചനയും സംവിധാനവും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അനൗണ്‍സ്മെന്റ് പോസ്റ്ററിലുള്ളത്. മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നിലവിൽ ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.