
പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് കെ സി ബി സി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷൻ ഡിസാസ്റ്റർ കൺസൾട്ടേഴ്സ് കമ്മിറ്റി സന്ദർശനം നടത്തി
കെ സി ബി സി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷൻ നിയോഗിച്ച ഡിസാസ്റ്റർ കൺസൾട്ടേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സി ബി സി വിദ്യാഭ്യാസ, പിന്നോക്കവിഭാഗ വികസന കമ്മീഷനുകളുടെ സെക്രട്ടറിമാർ അടങ്ങിയ സംയുക്ത സമിതിയിണ് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പുനരധിവാസ പുരോഗതി വിലയിരുത്തിയത്.

ദുരന്തത്തിൽ മരിച്ചവരുടെ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാൻ മനുഷ്യ സാധ്യമായ എല്ലാ പ്രയത്നവും നടത്തുന്ന സംയുക്ത ദൗത്യസംഘത്തിന് പിന്തുണയും അഭിവിദ്യവും അർപ്പിച്ചു. മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുള്ള കുഴിമാടത്തിൽ പ്രാർത്ഥന നടത്തി. ദുരന്ത ബാധിതർക്കായുള്ള ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു.


സമിതി അംഗങ്ങളായ
ഫാ റൊമാൻസ് ആന്റണി, ഫാ ജോർജ്ജ് വെട്ടിക്കാട്ടിൽ,
ഫാ തോമസ് തറയിൽ, ഫാ ജേക്കബ് മാവുങ്കൽ, വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ ചാൾസ്, പിന്നോക്ക വിഭാഗ വികസനത്തിനായുള്ള കമ്മീഷൻ സെക്രട്ടറി ഫാ ഷാജ് കുമാർ, മൂന്നാർ MISTs ഡയറക്ടർ ഫാ ഷിന്റോ എന്നിവർ സംബന്ധിച്ചു.