
നല്ല നാളേയ്ക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം – ഉമ്മൻ ചാണ്ടി
അത്തച്ചമയത്തിന്റെ ആര്‍പ്പുവിളികള്‍ വീണ്ടുമുയരും.വഞ്ചിപ്പാട്ടിന്റെ ആരവമുയരും.പുലിക്കളികള്‍ വീണ്ടും വരും.പൂവിളിയും ഓണക്കളികളും തീര്‍ച്ചയായും തിരിച്ചുവരും.പതിവുതെറ്റിക്കാതെ മാവേലിയും.ഇരുള്‍മൂടിയ കാലം കഴിഞ്ഞുപോകും.നല്ല നാളേയ്ക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.ആഘോഷങ്ങള്‍ ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമുക്ക് ഓണത്തെ വരവേല്ക്കാം.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാംശകള്‍!