
നൂറിലധികം ഭവനങ്ങളിൽ സഹായം.
സി. എസ്. ഐ കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡയോസിസൺ ബിഷപ്പ് അഭിവന്ദ്യ ബി. എൻ. ഫെൻ തിരുമേനിയുടെ നിർദ്ദേശപ്രകാരം സോഷ്യൽ ബോർഡും, ഒലവക്കോട് സി. എസ്. ഐ പള്ളിയും സഹകരിച്ച് അട്ടപ്പാടി മേഖലകളിൽ ഓഗസ്റ്റ് രണ്ടാം വാരത്തിൽ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങളിലും, പകർച്ച വ്യാധിയിലും ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാർ, സാധാരണ കൃഷിക്കാർ എന്നിവരുടെ നൂറിലധികം ഭവനങ്ങളിൽ സഹായഹസ്തവുമായി അരിയും വെളിച്ചെണ്ണയും അടക്കം 12 ഇന പലവ്യഞ്ജന സാധനങ്ങളുടെ കിറ്റുകൾ അഗളി, കണ്ടിയൂർ, മുണ്ടൻപാറ, ഓടപ്പെട്ടി എന്നീ സി. എസ്. ഐ സഭകളിലൂടെ ഇടവക ചെയർമാൻ റവ. ഷിബുമോൻ.സി. കെ , കണ്ടിയൂർ സഭാ പ്രവർത്തകൻ ബ്രദർ. ജോസ്. പി. വർക്കി എന്നിവരുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ എത്തിച്ചു നൽകി.



അതിന് മുന്നോടിയായി പാലക്കാട് ഓലവക്കോട് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ചിൽ നടന്ന ചടങ്ങിൽ വാളയാർ കഞ്ചിക്കോട് മിഷനറി ശ്രീ. അറുമുഖന് കിറ്റ് നൽകികൊണ്ട് ഡയോസിസൻ സോഷ്യൽ ബോർഡ് ഡയറക്ടർ റവ. പ്രെയ്സ് തൈപ്പറമ്പിൽ, ഒലവക്കോട് സി. എസ്. ഐ വികാരിയും സൺഡേ സ്കൂൾ ജനറൽ സെക്രട്ടറിയുമായ റവ. മാത്യു ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു. ശേഷം അഗളി ചർച്ച് വികാരി റവ. ഷിബുമോൻ. സി.കെ, കണ്ടിയൂർ സഭാ പ്രവർത്തകൻ ബ്രദർ. ജോസ്. പി. വർക്കി എന്നിവർ ചേർന്ന് അട്ടപ്പാടി മേഖലയിലേക്കുള്ള നൂറ്റി ഒന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
വാളയാർ കഞ്ചിക്കോട് ഇടവക വികാരി റവ. ജോയ്സ് ജോൺ, എലൂർ ചർച്ച് സഭാ പ്രവർത്തകൻ ബ്രദർ. ഷിനു ജോൺ സി എസ്. ഐ എറണാകുളം ജില്ല പ്രോപ്പർട്ടി ഓഫീസർ ജോർജ് ചാക്കോ, ജെറിൻ ജോർളി, ഒലവക്കോട് സഭാംഗം ജസ്റ്റിൻ, യുവജന പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.