വീട് വിട്ടുള്ള സാഹചര്യത്തിലിരുന്ന് പൊതി അഴിച്ചു ആസ്വദിച്ച് ഉണ്ണുമ്പോൾ അത് പൊതിഞ്ഞു തന്നവരുടെ സ്നേഹം അനുഭവപ്പെടും .

Share News

വാട്ടിയെടുത്ത വാഴയിലയിൽ കറിയുടെ ലേശം ചാറൊഴിച്ച ചോറും, ഒപ്പം ചെറു പൊതികളിൽ കൂട്ടാനും വച്ചുള്ള പൊതിച്ചോർ തയ്യാറാക്കുന്നത് ഒരു വൈഭവം തന്നെയാണ് .

ചോറ്റു പാത്രവും ,റെഡി മെയ്ഡ് ഭക്ഷണ കണ്ടൈനറുമൊക്കെ വന്നതോടെ പൊതിച്ചോറെന്ന കലാരൂപം അന്യം നിന്ന് പോയി .കൂട്ടാനും ,ചാറൊഴിച്ച ചോറുമൊക്കെ ചേരും പടി ചേർത്ത് അരവയർ നന്നായി നിറയും വിധത്തിൽ രുചികരമായി പൊതി ഒരുക്കുന്നതിൽ ഒരു കലയുണ്ട് .

ആ വാടിയ വാഴയില ചേർക്കുന്ന എന്തോ മാജിക്കുമുണ്ട്.ഒരൽപ്പം തണുത്താലും രുചി കൂട്ടുന്നത് അതാണ്‌ .

വീട് വിട്ടുള്ള സാഹചര്യത്തിലിരുന്ന് പൊതി അഴിച്ചു ആസ്വദിച്ച് ഉണ്ണുമ്പോൾ അത് പൊതിഞ്ഞു തന്നവരുടെ സ്നേഹം അനുഭവപ്പെടും .

മനസ്സ് നിറയും .പള്ളിക്കൂട നാളുകളിലും ,ട്രെയിൻ യാത്രകൾ നടത്തുമ്പോഴും വീട്ടിലെ അമ്മമാർ പൊതിഞ്ഞു കെട്ടി തന്നിരുന്ന ആ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. .

ഇന്ത്യൻ മെയ്ഡ് ഫോറിൻ ഫുഡിന്റെയും ,ഫാസ്റ്റ് ഫുഡിന്റെയും കാലഘട്ടത്തിൽ കൊതിയോർമ്മകൾ ഉണർത്തുന്ന ഒരു പൊതിച്ചോർ നൊസ്റ്റാൾജിയ.ആരുടെയെങ്കിലും നാവിൽ വെള്ളമൂറിയെങ്കിൽ മാപ്പ്

.(സി .ജെ .ജോൺ )

Dr cj john Chennakkattu

Share News