
സ്നേഹിക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനും ഇവിടെ ഞങ്ങളൊക്കെയുണ്ട്.. ചാരിതാർഥ്യത്തോടെ മടങ്ങുക
വിശ്വസിക്കാനാവുന്നില്ല, ഇന്നു രാവിലെ യുപിയിലെ ബിജിനോറിൽ നിന്നും തേടി വന്ന ഈ വിയോഗ വാർത്ത.
സ്വന്തം ജ്യേഷ്ഠനാടെന്ന പോലെ എന്നെ സ്നേഹിച്ചിരുന്ന സ്വന്തം അനുജനാണ്, നാലു വർഷം മുമ്പാണ് നീലീശ്വരത്തു വച്ചു വൈദിക ശുശ്രൂഷ നടന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും നേപ്പാളിലും’ മലയോര മേഖലകളിൽ പ്രവർത്തിക്കുന്നതിൻ്റെ ദുരിത കഥകളും വൈഷമ്യങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് അവിടെ പ്രവർത്തിക്കുന്നതിൻ്റെ സംതൃപ്തിയുമൊക്കെ ഇടയ്ക്കു വിളിച്ചു പറയുമായിരുന്നു.
ദൂരദിക്കിൽ നിന്നും ഒരു വിളി നമ്മളെ തേടി വരുമ്പോൾ അയാളുടെ ഉള്ളിൽ സ്നഹത്തോടെ എത്ര നമ്മളുണ്ടാകും! അവൻ്റെ ഉള്ളു നിറയെ ഇഷ്ടമായിരുന്നു.
നിന്നെ നേരത്തെ വിളിച്ച ഈശ്വരൻ്റ മനസിലിരുപ്പ് എന്താണെന്നറിയില്ല.
ഏതു ലോകത്തെയും ഏതു വെല്ലുവിളിയും നീ അതിജീവിക്കുമെന്നറിയാം.
സ്നേഹിക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനും ഇവിടെ ഞങ്ങളൊക്കെയുണ്ട്.
.ചാരിതാർഥ്യത്തോടെ മടങ്ങുക
ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ടി.ബി. ലാൽ