മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ

Share News

മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ. പെരുമ്പടവം ശ്രീധരൻ്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വായിച്ചാണ് ഇദ്ദേഹം ദസ്തയവ്സ്കിയുടെ കടുത്ത ആരാധകനായി മാറുന്നത്. ഓട്ടോയ്ക്ക് റഷ്യൻ എഴുത്തുകാരൻ്റെ തന്നെ പേരിട്ടു. ഒരു മകൻ ജനിച്ചപ്പോൾ വേറൊന്നും വിളിക്കാൻ തോന്നിയില്ല. ദസ്തയവ്സ്കി എന്നു വിളിച്ചു. സ്കൂളിൽ അവനെ കൂട്ടുകാരും ടീച്ചർമാരും ദോസ്തോ എന്നു ചുരുക്കിയാണ് വിളിക്കുന്നത്. എല്ലാവർക്കും ഇപ്പോൾ ദസ്തയവ്സ്കിയെ അറിയാം.ഒരു സങ്കീർത്തനം പോലെയിൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഇൻസ്പെക്ടർ അന്നയോട് ചോദിക്കുന്ന ഒരു […]

Share News
Read More

ഇന്ന് അദ്ദേഹം –അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്– മാർത്തോമ്മാ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെടുകയാണ്.

Share News

ഇനി നാടിനാവശ്യം ദേവാലയങ്ങളല്ല, മനുഷ്യവാസമുള്ള വായനാലയങ്ങളാണ് ! കാശുണ്ടെങ്കിൽ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ വാങ്ങി ചില്ലലമാരയിൽ വച്ചു പൂട്ടി ഗമ കാണിക്കാം. അതിനു മാത്രം ആസ്തിയുണ്ട്. പക്ഷേ ഈ ഇടയൻ അങ്ങനെയല്ല. ഓരോ അലമാരയും തുറന്നു പെറ്റു വീണ ശിശുവിനെ കയ്യിലെടുക്കുന്ന സൂക്ഷ്മതയോടെ ഓരോ പുസ്തകവും തുറന്ന് അതിന്റെ ഉള്ളടക്കം പരിചയപ്പെടുത്തുകയായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അഭിനിവേശം. ഈ പുസ്തകത്തിൽ സവിശേഷമായ ഒരു സംഗതി പറയുന്നുണ്ട് അത് ഇത്രാം പേജിലാണ് എന്നു പറഞ്ഞ് ആ താൾ തുറന്ന് അതു […]

Share News
Read More

രാമായണം ഒരു പുനർവായന’ എന്നാണ് പുസ്തകത്തിന്റെ പേര്, പേര് ഇഷ്ടമായില്ലെങ്കിൽ ഒന്നു പരിഷ്കരിച്ചു തരണം.’

Share News

രവിയേട്ടന് അത്യാവശ്യമായി കാണണം, വേഗം വരൂയെന്നു പറഞ്ഞുകുഴിക്കട രാധാകൃഷ്ണൻ ചേട്ടൻ വിളിച്ചു. തിരുവനന്തപുരത്ത്മനോരമ റോഡിന്റെ തുഞ്ചത്ത് മോഡൽ സ്കൂൾ ജംങ്ഷനിലെ കുഴിക്കടയിലെ വലിയൊരു മേശയ്ക്കു ചുറ്റും ആറേഴു പേരു കൂടിയിരുന്ന് വൈകിട്ടൊരു സദസുണ്ട്. രാഷ്ട്രീയം ഒഴികെ സിനിമയും സാഹിത്യവും ഫുട്ബോളും അങ്ങനെ എന്തും പറയാം…കേൾക്കാം. ചെല്ലുമ്പോൾ രവിയേട്ടൻ ഒറ്റയ്ക്കാണ്. വിരലു താടിയ്ക്കൂന്നി വലിയ ചിന്താഭാരത്തിൽ.കണ്ടയുടനെ പറഞ്ഞു, ‘ശ്രീരാമനെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും ചിലതു പറയാനുണ്ട്. എല്ലാം കേട്ടശേഷം ആരാണ് മികച്ചയാളെന്നു പറയണം.’രണ്ടുമണിക്കൂറോളം രാമായണവും മഹാഭാരതവും താരതമ്യം ചെയ്തു.സമയം പോയതറിഞ്ഞില്ല, ബോറടിച്ചില്ല. […]

Share News
Read More

82 വയസ്സുള്ള ഒരു കൂട്ടുകാരിയെ കിട്ടിയതാണ് ഈ ദിവസത്തിന്റെ ധന്യത.

Share News

മേമ എന്ന സുധ ഭാസി മേനോൻ. തിരുവനന്തപുരത്തു മന്ത്രിയാഫീസിലെ തിരക്കുകൾക്കിടയിൽ നിന്നും ഒരു ദിവസത്തെ അവധിയെടുത്ത് റാന്നി വരെ പോകണം..അവിടെ ഒരാളെ പരിചയപ്പെടുത്തി തരാനുണ്ട്.. കൂടെ വരണം എന്ന് അജിത്തേട്ടൻ പറഞ്ഞപ്പോൾ (ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ സെക്രട്ടറി) മേമ ഇങ്ങനെ ഉള്ളിൽ പറ്റിക്കൂടുമെന്ന് വിചാരിച്ചിരുന്നില്ല. സംഭവബഹുലമാണ് തൃശൂരിൽ ജനിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പഠിച്ച് വിദേശത്തടക്കം കഴിഞ്ഞ മേമയുടെ ജീവിതം. അതേപ്പറ്റി പിന്നീട് എഴുതാമെന്ന് കരുതുന്നു. കക്കാട്ടാറിന്റെ കരയിലെ സുന്ദരമായ കൊച്ചുവീട്ടിൽ താമസം. പ്രായം മറന്ന് […]

Share News
Read More

കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.

Share News

ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു. ജോസ് ജംങ്ഷൻ. അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു. […]

Share News
Read More

സ്നേഹിക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനും ഇവിടെ ഞങ്ങളൊക്കെയുണ്ട്.. ചാരിതാർഥ്യത്തോടെ മടങ്ങുക

Share News

വിശ്വസിക്കാനാവുന്നില്ല, ഇന്നു രാവിലെ യുപിയിലെ ബിജിനോറിൽ നിന്നും തേടി വന്ന ഈ വിയോഗ വാർത്ത. സ്വന്തം ജ്യേഷ്ഠനാടെന്ന പോലെ എന്നെ സ്നേഹിച്ചിരുന്ന സ്വന്തം അനുജനാണ്, നാലു വർഷം മുമ്പാണ് നീലീശ്വരത്തു വച്ചു വൈദിക ശുശ്രൂഷ നടന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും നേപ്പാളിലും’ മലയോര മേഖലകളിൽ പ്രവർത്തിക്കുന്നതിൻ്റെ ദുരിത കഥകളും വൈഷമ്യങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് അവിടെ പ്രവർത്തിക്കുന്നതിൻ്റെ സംതൃപ്തിയുമൊക്കെ ഇടയ്ക്കു വിളിച്ചു പറയുമായിരുന്നു. ദൂരദിക്കിൽ നിന്നും ഒരു വിളി നമ്മളെ തേടി വരുമ്പോൾ അയാളുടെ ഉള്ളിൽ സ്നഹത്തോടെ എത്ര നമ്മളുണ്ടാകും! […]

Share News
Read More

നരകം സമ്മാനിച്ച പേന കൊണ്ടാണു താൻ കവിതയെഴുതുന്നതെന്നും അതിനാലാണു തന്റെ കവിതയിൽ ദൈവത്തിന്റെ കൈയക്ഷം കാണാത്തതെന്നും ലൂയിസ് പീറ്റർ എഴുതി.

Share News

എനിക്കിയാളെ ഇഷ്ടമല്ലായിരുന്നു. അടുത്തുവന്നാൽ എത്രയും വേഗം അകന്നു മാറണമെന്നോ അകറ്റി കളയണമെന്നോ തോന്നിയ ഒരാളായിരുന്നു ലൂയി പാപ്പൻ. ഒട്ടും വിശുദ്ധനല്ലാത്തഒരു കവി. കവിതയെഴുതുന്നവരിൽ മാത്രമുള്ള സ്ഥായിയായ ഒരധികാരഭാവത്തോടെ കടന്നു വന്നു പോക്കറ്റിലുള്ളതത്രയും അവകാശത്താലോ അധികാരത്താലോ ദയാവായ്പാലോ വാരിക്കൊണ്ടു പോകുന്ന മനുഷ്യൻ അയ്യപ്പന്റെ മറ്റൊരു അവതാരമെന്നാണു കരുതിയത്. പക്ഷേ അയാൾക്ക് അയാളുടെ കവിത പോലെ വേദനിപ്പിക്കുന്ന ഒരു പഴയ കാലമുണ്ടെന്നറിഞ്ഞപ്പോൾ ഒരേ സമയം അയാളുടെ ജീവിതത്തിന്റെയും എഴുത്തിന്റെയും ശീർഷകങ്ങൾ ഞാൻ തേടിപ്പിടിച്ചു പോയി. ആദ്യ കവിതയ്ക്കുശേഷം ഇരുപതു വർഷത്തെ […]

Share News
Read More

സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ.

Share News

‘ഒരു കാലത്തു ദേശാഭിമാനിയായിരുന്നു ആദ്യം വീട്ടിൽ പ്രവേശിക്കുന്ന പത്രം. അതുകൊണ്ട് അതിന്റെ സ്വാധീനം എനിക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യം വായിക്കാൻ ഇച്ഛിക്കുന്നത് ദേശാഭിമാനിയാണ്. പക്ഷേ ഇന്ന് ആദ്യം വരുന്നത് മനോരമയാണ്.’ സ്നേഹത്തോടെ കമല സുരയ്യ. സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ. അവസാനത്തെ ആ ഒരു വരി ഇല്ലായിരുന്നുവെങ്കിൽ ദേശാഭിമാനിക്കാർക്കു ചില്ലിട്ടു സൂക്ഷിക്കാനാകുമായിരുന്ന കുറിമാനം.പക്ഷേ കുസൃതിക്കാരിയായ എഴുത്തുകാരി അവസാനത്തെ വരിയിൽ തന്നെ തമാശ ഒപ്പിച്ചുകളഞ്ഞു. മാധവിക്കുട്ടി ‘കമല സുരയ്യ’യായി മാറിയതിനുശേഷം കൊച്ചിയിൽ നിന്നും പൂണൈയിലേക്കു താമസം മാറാനൊരുങ്ങുന്നു. ഒരു […]

Share News
Read More

ഈ കുഞ്ഞിന്റെ മുഖത്തേക്കു നോക്കുന്തോറും വേദനയാണ്. അവനെന്താണു പറയാൻ ശ്രമിച്ചിട്ടുണ്ടാവുക?

Share News

ഇന്നത്തെ പുലരിയിൽ സുഹൃത്ത് അനിൽ പെണ്ണുക്കര പങ്കിട്ട ഈ ചിത്രം കണ്ടതു മുതൽ മനസുനീറുകയാണ്. വിക്ടർ ജോർജ്എടുത്ത ചിത്രമാണിത്. പേപ്പട്ടി കടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് മരിക്കാൻ തുടങ്ങുന്ന സമയത്ത് അവന്റെ അച്ഛന്റെ കൈയിൽ കയറിപ്പിടിക്കുന്ന നിമിഷം !ബോധവും അബോധവും മാറിമറിയുന്ന നിമിഷത്തിൽ സാന്ത്വനം തേടി അച്ഛന്റെ കരതലം തിരഞ്ഞ കുഞ്ഞ്.അച്ഛന്റെ തള്ളവിരലിലാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്. ഉള്ളു പൊള്ളുന്നുണ്ട്.അവനെത്ര സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം? ആഗ്രഹങ്ങളുണ്ടായിരുന്നിരിക്കണം? അതൊക്കെയും അവൻ അച്ഛനോട് ആവശ്യപ്പെട്ടിട്ടുണ്ടാകുമോ? ആഗ്രഹിച്ചതൊക്കെയും അവനു വാങ്ങി കൊടുക്കാൻ ആ അച്ഛനു […]

Share News
Read More