പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്ശീത്ത സുറിയാനി ബൈബിൾ തർജ്ജമ സംരംഭത്തിന് സിറോ മലബാർ സിനഡിന്റെ അംഗീകാരം.

Share News

ആഗോള ക്രൈസ്തവ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ പാരമ്പര്യങ്ങൾ ആയ സുറിയാനി, ഗ്രീക്ക്, ലത്തീൻ എന്നിവയ്ക്ക് സവിശേഷമായ വിധത്തിൽ ഉള്ള ബൈബിൾ തർജ്ജമകൾ ഉണ്ട്. ഗ്രീക്ക് ബൈബിൾ വിവർത്തനം സെപ്‌തുജിന്ത് എന്നറിയപ്പെടുന്നു. ലത്തീൻ വിവർത്തനം വുൾഗാത്ത (vulgate) എന്നറിയപ്പെടുന്നു. സുറിയാനി സഭകളിലെ ബൈബിൾ വിവർത്തനം പ്ശീത്ത എന്നും അറിയപ്പെടുന്നു. ഓരോ പരമ്പര്യങ്ങളിലുമുള്ള സഭകൾ അതത് സഭയുടെ വിവർത്തനങ്ങൾ ആണ് തങ്ങളുടെ ആരാധാക്രമത്തിൽ ഉപയോഗിക്കുന്നത്. ഉദാഹരണമായി റോമൻ കത്തോലിക്കാ (ലത്തീൻ) സഭയിൽ വി. കുര്ബാനയിലും മറ്റും ഇന്നും vulgate വിവർത്തനം ആണ് ഉപയോഗിക്കുന്നത്. ഗ്രീക്ക് കത്തോലിക്ക സഭകൾ septugiant വിവർത്തനം ഉപയോഗിക്കുന്നു.

സിറോ മലബാർ കത്തോലിക്ക സഭ ഉൾപ്പെടെയുള്ള സുറിയാനി പാരമ്പര്യത്തിൽ പെട്ട സഭകളുടെ ആരാധനയിൽ പ്ശീത്ത ബൈബിൾ ആണ് ഉപയോഗിക്കേണ്ടത്. പ്ശീത്ത ബൈബിളിന് ഇതിനോടകം തന്നെ പല മലയാള വിവർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും സിറോ മലബാർ സഭയുടെ സിനഡിന്റെ ആശീർവാദത്തോടെ പുറത്തിറങ്ങുന്ന ആദ്യ വിവർത്തനം ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് നേതൃത്വം നൽകുന്നവർക്ക് പ്രാര്ഥനാശംസകൾ നേരുന്നു…

Marthoma Margam

Share News