
തരിശു കിടന്ന അഞ്ചേക്കർ സ്ഥലത്തു കാടു വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കി
മരങ്ങാട്ടുപിള്ളി :ഭക്ഷ്യ സുരക്ഷാ മുന്നിൽ കണ്ടു കൊണ്ട് എ കെ സി സി മരങ്ങാട്ടുപിള്ളി യൂണിറ്റിലെ അംഗങ്ങൾ തരിശു കിടന്ന അഞ്ചേക്കർ സ്ഥലത്തു കാടു വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കി വാഴ , കപ്പ,ഇഞ്ചി ,ചേന , ചേമ്പ്,കാച്ചിൽ ,ചീര, തുടങ്ങിയവ കൃഷി ചെയ്തു ലോക് ഡൌൺ കാലത്തു നാടിനു മാതൃകയാവുകയാണ് . മരങ്ങാട്ടുപിള്ളിയുടെ കാർഷിക പാരമ്പര്യം ഏറ്റെടുത്തു കൊണ്ട് പുതു തലമുറയിലെ പതിനാറു എ കെ സി സി അംഗങ്ങൾ ചേർന്നു രൂപീകരിച്ച മലയോരം കാർഷിക കൂട്ടായ്മയാണ് പൊന്നു വിളയിക്കുവാൻ മണ്ണിലേക്കിറങ്ങിയിരിക്കുന്നത്.ഡോക്ടർ ,വക്കീൽ,അധ്യാപകർ ,ബിസിനസുകാർ ,ഐ ടി മേഖലയിലുള്ളവർ ,കൃഷിക്കാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ ഒന്നിക്കുന്നു എന്നത് ഈ കൂട്ടായ്മയുടെ പ്രേത്യേകതയാണ്.രാവിലെ ആറ് മണി മുതൽ പത്തു മണി വരെ ഒരുമിച്ചു അധ്വാനിച്ചു കൊണ്ടാണ് കൃഷി പണികൾ മുന്നോട്ടുകൊണ്ട് പോകുന്നത്.അഡ്വ .മോൻസ് ജോസഫ് MLA ,പഞ്ചായത്തു പ്രസിഡന്റ് അൻസമ്മ സാബു,സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ് വാർഡ് പ്രസിഡന്റ് ജോർജ് ചെട്ടിയാശ്ശേരിൽ ,അസി .കൃഷി ഡിറക്ടർ ഹാപ്പി മാത്യു,കൃഷി ഓഫീസർ റീന കുര്യൻ തുടങ്ങിയവർ കൃഷി സ്ഥലം സന്ദർശിക്കുകയും യുവ കർഷകരെ അനുമോദിക്കുകയും പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തു .