നവംബർ 28 ന് 13 പേരെ കർദിനാൾമാരായി ഉയർത്തും.

Share News

ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ ചത്വരത്തിൽ ഒരുമിച്ച് കൂടിയ തീർത്ഥാകരോടും വിശ്വാസികളോടും കർത്താവിന്റെ മാലാഖ പ്രാർത്ഥനക്ക്‌ ശേഷം വരുന്ന നവംബർ 28 ന് 13 പേരെ കർദിനാൾമാരായി ഉയർത്തും എന്ന് പറഞ്ഞു.

അവരിൽ മെത്രാന്മാരായ വത്തിക്കാനിലെ മെത്രാൻമാരുടെ സിനഡ് സെക്രട്ടറിയായ മാരിയോ ഗ്രേഹും, നാമകരണ നടപടികളുടെ കോൺഗ്രിഗേഷൻ തലവനായ മർചെല്ലോ സേമറാറോയും, റുവാണ്ട ആർച്ച്ബിഷപ്പ്, ഫിലിപ്പീൻസിൽ നിന്നുള്ള ഒരു ആർച്ച്ബിഷപ്പ്, ചിലിയിൽ നിന്ന് ഒരു ആർച്ച്ബിഷപ്പ്, ബ്രൂണെ വികാരി അപ്പസ്തോലിക്ക, അസ്സിസിയിലെ ഫ്രാൻസിസ്കൻ സമൂഹ തലവൻ, വാഷിങ്ടൺ ആർച്ച്ബിഷപ്പ് വിൽടൺ ഗ്രിഗറിയും, കൂടാതെ പാപ്പയുടെ ധ്യാനപ്രസംഗകൻ റെനൈറോ കന്തലമേസ്സ എന്ന വൈദികനുമാണ് അവരിൽ പ്രധാനികൾ.

റോമിൽ നിന്ന് ഫാ ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി

Share News