കത്തോലിക്കാ സഭയിലെ പുതിയ കർദ്ദിനാൾമാർ..?

Share News

ഒക്ടോബർ 25-ാം തീയതി ഫ്രാൻസീസ് പാപ്പ കത്താലിക്കാ സഭയിൽ 13 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ചു.

അവരിൽ 9 പേർ 80 വയസ്സിനു താഴെയുള്ളവരായതിനാൽ മാർപാപ്പമാരെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കും.

പുതിയ കർദ്ദിനാളുമാരിൽ ആറു പേർ ഇറ്റാലിയിൽ നിന്നും മെക്സിക്കോ, സെപയിൻ, ബ്രൂണോ, ഫിലിപ്പിയൻസ്, അമേരിക്കാ, റുവാണ്ട, മാൾട്ടാ എന്നി രാജ്യങ്ങളിൽ നിന്നും ഓരോരുത്തരും ഉണ്ട്.

പുതിയ പട്ടികയിൽ യുറോപ്പിനു എട്ടും ഏഷ്യ അമേരിക്കാ എന്നിവയ്ക്കു രണ്ടും ആഫ്രിക്കയ്ക്കു ഒരു പ്രാതിനിധ്യവുമുണ്ട്.

പുതിയ കർദ്ദിനാളുമാരിൽ രണ്ടു പേർ റോമൻ കൂരയിൽ ശുശ്രൂഷ ചെയ്യുന്നവരാണ്.ബിഷപ്പ് സിനഡിൻ്റെ സെക്രട്ടറി ജനറലായ മാൾട്ടയിൽ നിന്നുള്ള മാരിയോ ഗ്രെച്ച് (Mario Grech)വിശുദ്ധരുടെ നാമകരണ നടപടികളുടെ പുതിയ തലവനായ ഇറ്റാലിയിൽ നിന്നുള്ള മാർസെല്ലോ സെമെറാരോ (Marcello Semeraro)

ആറു പേർ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ അജപാലന ശുശ്രുഷയിൽ ഏർപ്പെട്ടിരിക്കുന്ന മെത്രാൻമാരാണ്.

റുവാണ്ടയിലെ കിൽഗാലി അതിരൂപതാ മെത്രാൻ, അന്റോനിയേ കമ്പാൻണ്ടാ (Antoine Kambanda)അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ അതിരൂപതാധ്യഷ്യൻ , വിൽട്ടൺ ഗ്രിഗറി(Wilton Gregory)ഫിലിപ്പൈൻസിലെ കാപ്പിസിലെ അതിരൂപതാ മെത്രാൻ ജോസ് ഫ്യൂർട്ടെ അഡ്‌വിൻകുല(Jose Fuerte Advincula)ചിലിയിലെ സാന്റിയാഗോ അതിരൂപതാ മെത്രാൻ, സെലെസ്റ്റിനോ എയ്‌സ് ബ്രാക്കോ(Celestino Aós Braco)ബ്രൂണൈയിലെ അപ്പോസ്തോലിക വികാരി കോർണേലിയൂസ് സിം (Cornelius Sim)ഇറ്റലിയിലെ സിയന്ന അതിരൂപതാ മെത്രാൻ, അഗസ്റ്റോ പോളോ ലോജുഡിസ് (Augusto Paolo Lojudice).

അതോടൊപ്പം അസീസിയിലെ ഫ്രാൻസിസ്കൻ സാക്രോ കോൺവെന്റോയുടെ ഇപ്പോഴത്തെ രക്ഷാധികാരി മൗറോ ഗാംബെട്ടിയെയും(Mauro Gambetti ) ഈ ലിസ്റ്റിൽ ഇടം പിടിച്ചു.

80 വയസ്സു കഴിഞ്ഞ നാലു പേരാണ് പുതിയ പട്ടികയിലുള്ളത്. മെക്സിക്കോയിലെ സാൻ ക്രിസ്റ്റൊബാൽ ഡി ലാസ് കാസസിലെ മുൻ ആർച്ച് ബിഷപ്പ് ഫെലിപ്പെ അരിസ്മെണ്ടി എസ്ക്വിവൽ (Felipe Arizmendi Esquivel) മുൻ അപ്പസ്തോലിക ന്യൂൻഷ്യോയും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ്റെ മുൻ സ്ഥിരം നിരീക്ഷകനുമായിരുന്നസിൽവാനോ തോമാസി (Silvano Tomasi). വത്തിക്കാനിലെ പേപ്പൽ ധ്യാനഗുരുവായ കപ്പൂച്ചിൻ വൈദീകൻ റയ്നോര കന്താലമെസ്സാ(Raniero Cantalamessa) ദിവ്യസ്നേഹത്തിന്റെ ആരാധനാലയത്തിലെ മുൻ വികാരി എൻറിക്കോ ഫിറോസി (Enrico Feroci)എന്നിവരാണ് എൺപതു കഴിഞ്ഞ പുതിയ കർദിനാളുമാർ.

പുതിയ കർദ്ദിനാൾമാർക്കു വത്തിക്കാനിൽ നവംബർ 28 നു നടക്കുന്ന തിരുകർമ്മത്തിൽ ഫ്രാൻസീസ് പാപ്പ സ്ഥാന ചിഹ്നങ്ങൾ നൽകും.

ഫാ. ജയ്സൺ കുന്നേൽ mcbs

25 /10/2020

Share News