ശി​വ​ശ​ങ്ക​ര്‍ എന്‍ഫോഴ്സ്മെ​ന്‍റ് കസ്റ്റഡി​യി​ല്‍

Share News

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയില്‍. രാവിലെ 10.55 ഒാടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ എത്തിച്ച്‌​ ഇന്നു തന്നെ അറസ്​റ്റ്​ രേഖപ്പെട​ുത്ത​ിയേക്കുമെന്നാണ്​ സൂചന.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത​റി​യി​ച്ച്‌ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശി​വ​ശ​ങ്ക​റി​ന് ആ​ശു​പ​ത്രി​ലെ​ത്തി സ​മ​ന്‍​സ് കൈ​മാ​റി. 

ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനു സഹായിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇഡി ആരോപിച്ചത്. ശിവശങ്കറിന് എതിരായ തെളിവുകള്‍ ഇഡി കോടതിയില്‍ നല്‍കിയിരുന്നു. അന്വേഷണ ഏജന്‍സിയുടെ വാദങ്ങള്‍ പ്രഥമദൃഷ്യാ നിലനില്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Share News