
എന്നും കാണുന്നവരുടെ പ്രയാസങ്ങൾ, നാം അറിയുന്നില്ല. കാഴ്ചക്ക് ശക്തിപോരാ !!!
ഇടപ്പള്ളി പള്ളിയുടെ മുൻപിൽ വർഷങ്ങളായി രാകേഷ് ലോട്ടറി വിൽക്കുന്നു …..
..ഇദ്ദേഹത്തിന് രണ്ടു elbow crutches അത്യാവശ്യമായിരുന്നു . ഇന്ന് നൽകാൻ സാധിച്ചു , സക്ഷമയുടെ ഇന്നത്തെ സേവനങ്ങൾ ക്കിടക്കു , ശ്രീ . രാംകുമാർ മഠത്തിൽ , അത് ഉപയോഗിക്കുന്ന വിധം കാണിച്ചുകൊടുക്കുന്നു . ശ്രീ രാംകുമാർ ഉള്ളിലെ കാഴ്ചയിലാണ് കൃത്യമായി കാര്യങ്ങൾ ചെയ്യുന്നത് .!!! അദ്ദേഹമാണ് , ഈ ആവശ്യം അറിഞ്ഞതും . കൂടെ , ശ്രീ പ്രദീപ് , ഉത്സാഹിയായ ശ്രീ വേണുപ്രസാദ് , ശ്രീ സോമനാഥൻ , എന്നീ സക്ഷമയുടെ ശക്തികളും .
ചെയ്യാനൊരുപാട് കാര്യങ്ങൾ . ഒരു ജന്മം പോരാ ….എന്നും കാണുന്നവരുടെ പ്രയാസങ്ങൾ , നാം അറിയുന്നില്ല . കാഴ്ചക്ക് ശക്തിപോരാ !!!
കാഴ്ചയില്ലാത്തവർ , നടക്കാനാവാത്തവർ , ബധിരർ , മൂകർ , …….അവർ പലതും കാണുന്നു , കേൾക്കുന്നു , അറിയുന്നു . പലതും ചെയ്യാൻ ശ്രമിക്കുന്നു . അവർക്കറിയാം വിഷമങ്ങൾ .
സ്വജീവിതം തന്നെയാണ് അവരുടെ പാഠപുസ്തകം . അതിൽ നിന്നൊരേട് .

Narayanan Raman Menon(N R Menon)