
സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. എ. വിജയരാഘവനാണ് താത്കാലിക ചുമതല. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ ആവശ്യം അംഗീകരിച്ചത്.തുടർ ചികില്‍സാ സംബന്ധമായ കാര്യങ്ങള്‍ക്കായി അവധി വേണമെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. എത്ര കാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.നേരത്തെ കോടിയേരി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയപ്പോല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. പകരം സെക്രട്ടേറിയറ്റ് സെന്റര്‍ കൂട്ടായി ചുമതല നിര്‍ഹവഹിക്കാനാണ് തീരുമാനിച്ചിരുന്നത്.മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടു കേസില്‍ ജയിലിലായതിന് പിന്നാലെയാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍.
