ശ്രീ ജെയ്സൺ -ഷീബ ദമ്പതികൾക്ക് പ്രാർഥനയോടെ തട്ടിൽ പിതാവിൽനിന്നും ലഭിച്ച സന്ദേശം
- ചങ്കുറ്റം നിറഞ്ഞ തീരുമാനം, വലിയ ത്യാഗം ദൈവം മാനിക്കും.
- ഏഴാമത്തെ ഉദരത്തിലെ കുഞ്ഞിനെ സന്തോഷത്തോടെ, അഭിമാനത്തോടെ സ്വീകരിക്കുക.
- ദൈവം തരുന്നത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുക.
- ഉള്ളതുകൊണ്ട് ജീവിക്കുവാൻ പഠിക്കുന്നതാണ് ജീവിതപരിശീലനം.
- മനസ്സിന്റെ വലുപ്പമാണ് വലുത്.
- 10 മക്കളുള്ള കുടുംബത്തിൽ ജനിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം, അഭിമാനം. എന്റെ അമ്മ, രണ്ട് മക്കൾക്ക് ശേഷം, വിണ്ടും മക്കളെ ആഗ്രഹിച്ചതിനാൽ എനിക്ക് ഈ ഭൂമിയിൽ ജനിക്കുവാൻ സാധിച്ചു.
ബിഷപ് റാഫേൽ തട്ടിൽ
ഇത് എൻ്റെ സുഹൃത്ത് ജെയ്സൺ ഷീബ ദമ്പതികൾക്ക് പ്രാർഥനയോടെ ലഭിച്ച സന്ദേശം. ഇവർക്ക് ദൈവം 6 മക്കളെ നൽകി,7 മാത് കുഞ്ഞിനെ സ്വീകരിക്കുവാൻ ഷീബയും കുടുംബവും ഒരുങ്ങി കാത്തിരിക്കുന്നു. ആ ദമ്പതികൾ രണ്ട് കുട്ടികൾ ആയപ്പോൾ പ്രസവം നിർത്തിയിരുന്നു m അതിനു ശേഷം ഒരു ധ്യാനത്തിൽ തട്ടിൽ പിതാവിൻ്റെ പ്രസംഗം കേട്ട് അവർ റീ കനാൽ ചെയ്തു. അതിനു ശേഷം ദൈവം ധാരാളം മക്കളെ കൊടുത്തു അനുഗ്രഹിച്ചു. ഇത് അറിഞ്ഞ്അഭിവന്ന്യ റഫേൽ തട്ടിൽ പിതാവ് അവർക്ക് അയച്ച വോയിസ് മെസേജ് അണ് ഇത്.
പ്രൊ ലൈഫ് ശുശ്രുഷകർ ഇത് വളരെ സന്തോഷത്തോടെ പ്രചരിപ്പിക്കുന്നു. എല്ലാവരും കേൾക്കണെ ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥനയിൽ ഓർക്കണമെന്നും അഭ്യർത്ഥിക്കുന്നു. സസ്നേഹം.
ജെയിംസ് ആഴ്ച്ചങ്ങാടൻ
പ്രസിഡന്റ്, പ്രൊ ലൈഫ് സമിതി, തൃശൂർ അതിരൂപത.