കൊച്ചി-മംഗലപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചതിന് കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് വളരെ നല്ല പങ്കുണ്ട്.

Share News

കൊച്ചി-മംഗലപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചതിന് കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് വളരെ നല്ല പങ്കുണ്ട്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പിൻവാങ്ങാത്ത ഉറച്ചു നിന്ന കേന്ദ്ര സർക്കാരും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 2003 ൽ ചിന്തിച്ചു തുടങ്ങിയ ഈ പദ്ധതി ഇപ്പോഴെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചതിൽ മാറി മാറി വന്ന സർക്കാരുകളുടെയും, ഭരണാധികാരികളുടെയും, നാട്ടുകാരുടെയും പങ്കു ചെറുതാവില്ല.

പറഞ്ഞു വന്നത്, ഇതുപോലെ ഒരു പദ്ധതി വിജയിച്ചപ്പോൾ പൈതൃകം ഏറ്റെടുക്കാനും, മുടക്കാൻ ശ്രമിച്ചത് ഞങ്ങൾ അല്ല എന്ന് വിളിച്ചു പറയാനും എല്ലാ കൂട്ടക്കാരും തിക്കിത്തിരക്കുന്നത് നല്ല കാര്യം. അപ്പോൾ ഒരു കാര്യം വ്യക്തം, നല്ലത് ചെയ്യുന്നതാണ് കാലത്തിന്റെ നീതിയിൽ നിലനിൽക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും പിന്തിരിപ്പൻ സ്വഭാവം മാറ്റി വച്ച് പുതിയതും, മുടങ്ങികിടക്കുന്നതുമായ ധാരാളം വികസന പദ്ധതികൾ തടയിടാതെ പൂർത്തിയാക്കാൻ നമുക്ക് ശ്രമിക്കാം. എല്ലാവർക്കും അഭിമാനിക്കാനും, അഹങ്കരിക്കാനും വകയുണ്ടാകാം.

Tony Thomas

Share News